ബേപ്പൂര്‍ തുറമുഖത്ത് ചരക്ക് നീക്കം നിശ്ചലമായി
ഫറോക്ക്: സംയുക്ത ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്കില്‍ ഫറോക്കിലെ വ്യവസായ സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടന്നു. ബേപ്പൂര്‍ തുറമുഖത്ത് ചരക്ക് നീക്കം നിശ്ചലമായി. ലക്ഷദ്വീപിലേക്ക് ചരക്കു നീക്കത്തിനായി എത്തിയ ഉരുകള് തുറമുഖത്ത് കുടുങ്ങി. പണിമുടക്കിയ തൊഴിലാളികള്‍ ബേപ്പൂരില്‍ പ്രകടനം നടത്തി.
പണിമുടക്കിയ തുറമുഖ ജീവനക്കാരും പ്രകടനം നടത്തി.മത്സ്യബന്ധന ഹാര്‍ബര്‍ പതിവ് പോലെ പ്രവര്‍ത്തിച്ചു. ജങ്കാര്‍ സര്‍വിസിനു രണ്ടു ദിവസവും മുടക്കമുണ്ടായില്ല. ഫറോക്കില്‍ ചെറിയ ടാക്സി വാഹനങ്ങള്‍ ഇന്നലെ ഓടി. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. ഇ.എസ്.ഐ, താലൂക്ക് ആശുപത്രി എന്നിവയെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ഫറോക്ക്, രാമനാട്ടുകര, ചെറുവണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കടകമ്പോളങ്ങള്‍ ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."