HOME
DETAILS
MAL
കവണക്കല്ല് റഗുലേറ്റര്‍ പാലം തകര്‍ച്ചയില്‍
backup
January 10 2019 | 02:01 AM
മാവൂര്‍: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കാന്‍ രണ്ടു പതിറ്റാണ്ട് മുന്‍പ് ഊര്ക്കടവില് നിര്‍മിച്ച റഗുലേറ്റര്‍ കം ബ്രിഡ്ജ് നാശത്തിന്റെ വക്കില്‍. പാലം നിര്‍മിച്ചതിനു ശേഷം ഇന്നുവരെ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. നിരവധി സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റിന്റെ കമ്പി പുറത്തായതി തുരുമ്പെടുത്തിട്ടുണ്ട്. 2000 ഒക്ടോബറിലാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ദീര്‍ഘദൂര, ഹ്രസ്വദൂര സര്‍വിസ് നടത്തുന്ന സ്വകാര്യബസ് അടക്കം നൂറുകണക്കിനു വാഹനങ്ങളാണ് പാലത്തിനെ ദിനംപ്രതി ആശ്രയിക്കുന്നത്. ടാറിങ് പോലും കൃത്യസമയത്തു നടത്താത്തതിനാല്‍ പാലത്തില്‍ വന്‍ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."