ജിദ്ദയിൽ സാദാത്ത് കൂട്ടായ്‌മ രുപീകരിച്ചു
ജിദ്ദ: ജിദ്ദയിൽ പ്രവാസികളായ അഹ്‌ലുബൈത്ത് കുടുംബാംഗങ്ങൾ ചേർന്ന് ജിദ്ദ സാദാത്ത് കൂട്ടായ്‌മ രൂപീകരിച്ചു. ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം സയ്യിദ് മുസ്‌തഫ തങ്ങൾ പഴമള്ളൂർ ഉദ്ഘാടനം ചെയ്‌തു. സയ്യിദ് ആറ്റക്കോയ തങ്ങൾ കുറ്റൂർ അധ്യക്ഷത വഹിച്ചു. സയ്യിദ് അൻവർ തങ്ങൾ, സയ്യിദ് ഇബ്രാഹീം തങ്ങൾ, സയ്യിദ് നാഫിഹ് തങ്ങൾ എന്നിവർ പ്രസംഗിച്ചു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും സയ്യിദ് മുഹമ്മദ് കോയ തങ്ങൾ നന്ദിയും പറഞ്ഞു. ഭരണ ഘടന വിരുദ്ധമായ സി.എ.എ, എൻ.ആർ.സി എന്നിവ റദ്ദു ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന സമര - പ്രക്ഷോഭ പരിപാടികൾക്ക് യോഗം ഐക്യ ദാർഢ്യം പ്രഖ്യാപിക്കുകയും ഇക്കാര്യത്തിൽ ഭരണ ഘടനയുടെ കാവലാളായ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടാകുമെന്നു യോഗം ശുഭാപ്‌തി വിശ്വം പ്രകടിപ്പിക്കുകയും ചെയ്‌തു.
സാദാത്ത് കൂട്ടായ്‌മ ഭാരവാഹികളായി സയ്യിദ് ഉബൈദുല്ല അൽ ഹൈദ്രൂസി തങ്ങൾ മേലാറ്റൂർ (പ്രസിഡന്റ്), സയ്യിദ് ഹാഷിം തങ്ങൾ വേങ്ങര, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കരുവാരക്കുണ്ട് (വൈസ് പ്രസിഡന്റുമാർ), സയ്യിദ് മുഹമ്മദ് കോയ തങ്ങൾ പനമ്പുഴക്കൽ (ജനറൽ സെക്രട്ടറി), സയ്യിദ് നാഫിഹ് തങ്ങൾ കോഴിക്കോട്, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംപുറം (സിക്രട്ടറിമാർ), സയ്യിദ് ഇബ്രാഹീം തങ്ങൾ പഴമള്ളൂർ (ട്രഷറർ) എന്നിവരെയും അൻവർ തങ്ങൾ കൽപകഞ്ചേരി, സൈനുൽ ആബിദ് തങ്ങൾ പട്ടിക്കാട്, ശംസുദ്ധീൻ തങ്ങൾ അരീക്കോട്, റഫീഖ് തങ്ങൾ വെങ്ങാട് , സൈനുൽ ആബിദ് തങ്ങൾ മുക്കം, ശിഹാബ് തങ്ങൾ പെരിന്തൽമണ്ണ, ഹഫീസ് തങ്ങൾ കോഴിക്കോട്, ഫാസിൽ തങ്ങൾ ഈങ്ങാപ്പുഴ, ഫഹദ് തങ്ങൾ പാണായി, ശിഹാബ് തങ്ങൾ വെങ്ങാട്, ജലീൽ തങ്ങൾ കരിപ്പോൾ, മുനവ്വർ തങ്ങൾ കരിങ്കല്ലത്താണി എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
സയ്യിദ് അബ്ദുറഹ്‍മാൻ ഇമ്പിച്ചിക്കോയ തങ്ങൾ പുഴക്കാട്ടിരി മുസ്തഫ തങ്ങൾ പഴമള്ളൂർ, ആറ്റക്കോയ തങ്ങൾ കരുവാരക്കുണ്ട് എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."