ജഡ്ജിക്ക് കോഴവാഗ്ദാനം: മൊഴി എടുക്കാന്‍ ചീഫ് ജസ്റ്റിസിന്റെ അനുമതി തേടും
കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതിക്കു വേണ്ടി പണം വാഗ്ദാനം ചെയ്ത സംഭവത്തില്‍ ഹെക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി ശങ്കരന്റെ മൊഴി എടുക്കുന്നതിന് വിജിലന്‍സ് ഹൈക്കോടതി ജസ്റ്റിസിന്റെ അനുമതി തേടും. അന്വേഷണ ഉദ്യോഗസ്ഥന് അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് രണ്ടു ദിവസത്തിനകം ഹൈക്കോടതി രജിസ്ട്രാര്‍ മുഖേന ചീഫ് ജസ്റ്റിസിന് നല്‍കുമെന്ന് വിജിലന്‍സ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ അനുമതി ലഭിച്ചാല്‍ മാത്രമാണ് ജഡ്ജിയില്‍ നിന്ന് മൊഴിയെടുക്കുവാന്‍ സാധിക്കുക.
സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാറുടെ മൊഴി വിജിലന്‍സ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. കോഫെപോസ തടവുകാരന്റെ ആളുകള്‍ പണം വാഗ്ദാനം ചെയ്തതായി ജസ്റ്റിസ് കെ.ടി ശങ്കരന് തുറന്ന കോടതിയില്‍ പറഞ്ഞതായി കേട്ടറിവു മാത്രമാണുള്ളതെന്ന് അദ്ദേഹം മൊഴി നല്കി. കെ.ടി ശങ്കരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്.പിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
എന്നാല്‍ ജഡ്ജിക്ക് പണം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ ആവശ്യമായ ഒരു മൊഴി പോലും വിജിലന്‍സിന് ഇതുവരെ ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."