യു.എസ് സേനയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇറാഖില്‍ പ്രക്ഷോഭം
ബഗ്ദാദ്: യു.എസ് സേനയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറാഖില്‍ പ്രക്ഷോഭം. ശീഈ നേതാവ് മുഖ്തദ അല്‍ സദറിന്റെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് പേര് തെരുവിലിറങ്ങിയത്.
ശീഈ ഭൂരിപക്ഷ ദക്ഷിണ മേഖലയിലാണ് പ്രക്ഷോഭം നടക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഈ ആവശ്യമുന്നയിച്ച് പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് ശക്തി പ്രാപിച്ചത്.
കുട്ടികളും സ്ത്രീകളും അടക്കം എല്ലാ പ്രായത്തിലുള്ളവരും പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. 'നോ അമേരിക്ക', 'അമേരിക്കയ്ക്ക് മരണം, ഇസ്റാഈലിന് മരണം' തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് പ്രക്ഷോഭം.
ഇറാനിയല്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതോടെയാണ് ഇറാഖിനെ യു.എസ് സൈനിക സാന്നിധ്യത്തിനെതിരെ പ്രക്ഷോഭം ശക്തമാവുന്നത്. ഇതേത്തുടര്‍ന്ന് സൈനികര്‍ പിന്മാറണമെന്ന നിലപാടാണ് ഇറാഖും കൈക്കൊണ്ടത്. ഇപ്പോള്‍ നിലവിലുള്ള 5200 സൈനികരെയും പിന്‍വലിക്കണമെന്ന് ഇറാഖ് പാര്‍ലമെന്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."