HOME
DETAILS
MAL
മംഗളൂരുവില്‍ മുഖ്യമന്ത്രിയെ തടയില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍
backup
February 25 2017 | 02:02 AM
മംഗളൂര്: സി.പി.എം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്ന കേരള മുഖ്യമന്ത്രിയെ തടയില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍. പ്രതിഷേധത്തിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ ആചരിക്കുന്നതെന്നുമാണ് വിശദീകരണം.
നേരത്തെ മുഖ്യമന്ത്രിയെ തടയുമെന്ന് സംഘപരിവാര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച രാവിലെ ആറു മുതല്‍ ഞായറാഴ്ച വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
രാവിലെ 11ന് വാര്‍ത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിട നിര്‍മാണോദ്ഘാടനവും പിണറായി വിജയന് നിര്‍വഹിക്കും. മതസൗഹാര്‍ദ റാലിയുടെ പ്രകടനം 2.30ന് അംബേദ്കര്‍ സര്‍ക്കിളില്‍ നിന്നാരംഭിക്കും. മൂന്നിന് നെഹ്റു മൈതാനിയിലാണ് പൊതുയോഗം. കൂടാതെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."