HOME
DETAILS

നികുതി ചോര്‍ച്ച തടയാന്‍ നടപടി: ധനമന്ത്രി തോമസ് ഐസക്

  
backup
June 12 2016 | 03:06 AM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

തിരുവനന്തപുരം: നികുതി ചോര്‍ച്ച തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. നികുതിവകുപ്പില്‍ അശ്രദ്ധയും അഴിമതിയും ഒരു തലത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും വാണിജ്യനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കവെ ധനമന്ത്രി പറഞ്ഞു.

നികുതി പിരിവില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനം വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നികുതി പിരിവില്‍ കുറവുവരുന്ന പ്രവണതയാണ് ഉണ്ടായിരുന്നത്. 2011-12, 2012-13 വര്‍ഷങ്ങളില്‍ വളര്‍ച്ച 20 ശതമാനവും 19 ശതമാനവും ആയിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷമായപ്പോഴേക്കും ഇത് 12 ശതമാനമായി കുറഞ്ഞു.

നികുതി ചോര്‍ച്ചയും മന്ദഗതിയിലുള്ള പരിശോധനയും വിലയിരുത്തലുമായപ്പോള്‍ നികുതിപിരിവില്‍ വീഴ്ച വന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ചെക്ക്‌പോസ്റ്റുകളിലെ അഴിമതി പ്രശ്‌നം വീണ്ടും ഉയര്‍ന്നുവന്നു.

നികുതി വരുമാന ചോര്‍ച്ച തടയുന്നതിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി 'അഴിമതി രഹിത ചെക്ക്‌പോസ്റ്റ് ദൗത്യം' സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കും. കാര്യക്ഷമത വര്‍ധിപ്പിക്കാനായി എല്ലാ ചെക്ക്‌പോസ്റ്റുകളും ആധുനീകരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതി തടസമാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആധുനീകരണത്തിനും വിവരശേഖരണത്തിനുള്ള സ്വയം നിയന്ത്രിത സംവിധാനത്തിനും നിര്‍വഹണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുമുളള വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വാണിജ്യനികുതി കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വകുപ്പിലെ ഇ-ഗവേണന്‍സ് പദ്ധതി നവീകരിക്കേണ്ടതിന്റെയും 'സിസ്റ്റം സെക്യൂരിറ്റി' പോലുള്ള ആധുനിക ഉപകരണങ്ങള്‍ കൊണ്ടുവരേണ്ടതിന്റെയും പഴകിയ ഹാര്‍ഡ്‌വെയര്‍ ആറു മാസത്തിനുള്ളില്‍ സമയബന്ധിതമായിപുതുക്കുന്നതിന്റെയും ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago