സംസ്ഥാന സര്‍ക്കാര്‍ റേഷനരി നല്‍കാതെ ജനങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു: മുസ്ലീം ലീഗ്
കാക്കനാട്: നോട്ട് പിന്‍വലിക്കലിലൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചപ്പോള്‍, റേഷനരി നല്‍കാതെ കഞ്ഞികുടി മുട്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും, മുഖ്യമന്ത്രിക്ക് പോലും വിശ്വാസമില്ലാത്ത ഭക്ഷ്യമന്ത്രിയാണ് സംസ്ഥാനത്തെന്നും മുസ്ലീം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി കെ.എം അബ്ദുള്‍ മജീദ് പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ജംഗ്ഷനില്‍ മുസ്ലിം യൂത്ത്ലീഗ് തൃക്കാക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു.കെ റഫീഖ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മുസ്ലിം ലീഗ് നേതാവ് സിദ്ദീഖലി രാങ്ങാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അഹമ്മദ് കബീര്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.കെ.ജലീല്‍, യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി കെ.എ മുഹമ്മദ് ആസിഫ്, മുസ്ലിംലീഗ് നേതാക്കളായ എം.കെ.എ ലത്തീഫ്,പി.കെ അബ്ദുള്‍ റസാഖ്, പീ എം യൂസഫ്, ഹംസ മൂലയില്‍, ടി.എം അലി, യൂത്ത് ലീഗ് നേതാക്കളായ പി.എം മാഹിന്‍ കുട്ടി, കെ.എന്‍ നിയാസ്, അബൂബക്കര്‍ ചിറ്റേത്തുകര, നവാസ് മുല്ലോത്ത്, തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ലത്തീഫ് തമ്മനം സ്വാഗതവും, ട്രഷറര്‍ അന്‍സാര്‍ ഓലിമുകള്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."