മട്ടാഞ്ചേരി ആശുപത്രിയില്‍ സ്‌കാനിങ് വിഭാഗം അവതാളത്തില്‍
മട്ടാഞ്ചേരി: സാധാരണക്കാര്‍ ആശ്രയിക്കുന്ന മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ സ്‌കാനിംഗ് വിഭാഗം പ്രവര്‍ത്തനം അവതാളത്തിലായതോടെ ഗര്‍ഭിണികള്‍ വലയുന്നു.പരിചയ സമ്പന്നരായ ജീവനക്കാരില്ലാത്തതാണ് സ്‌കാനിംഗ് വിഭാഗം അവതാളത്തിലാകാന്‍ കാരണമായതെന്നാണ് വിവരം.
സ്‌കാനിംഗ് നടത്തുന്നതിനായി എത്തുന്ന ഗര്‍ഭിണികള്‍ ഇതോടെ മണിക്കൂറുകള്‍ കാത്ത് നിന്ന് വലയുകയാണ്.വ്യാഴാഴ്ച രാവിലെ മുതല്‍ കാത്ത് നിന്ന ഗര്‍ഭിണികളോട് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഡോക്ടര്‍ എത്തി സ്‌കാന്‍ ചെയ്യാന്‍ കഴിയില്ലന്ന് അറിയിക്കുകയായിരുന്നു.
ഇതോടെ കൂടെയുള്ള ബന്ധുക്കള്‍ ബഹളം വെച്ചതോടെ കൗണ്‍സിലര്‍ ടി.കെ.അഷറഫ്,രാജു മാളിയേക്കല്‍ എന്നിവര്‍ സ്ഥലത്തെത്തി ഡോക്ടറോട് സംസാരിക്കുകയും ഡോക്ടര്‍ തന്നെ സ്‌കാന്‍ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ പോയതിന് ശേഷം രോഗികള്‍ക്ക് ചീട്ട് മടക്കി നല്‍കി ഡോക്ടര്‍ പോകുകയായിരുന്നുവത്രേ.
നേരത്തേ ആശുപത്രിയില്‍ സ്‌കാനിംഗ് വിഭാഗത്തില്‍ പരിചയ സമ്പന്നയായ നേഴ്‌സ് ഉണ്ടായിരുന്നു.എന്നാല്‍ ഇവര്‍ പോയതിന് ശേഷം അല്‍ട്രാ സോണോ ഗ്രാഫിയില്‍ പരിചയമുള്ള നേഴ്‌സിനെ നിയമിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം.കാര്‍ഡിയോളജിസ്റ്റ് ആശുപത്രിയിലുണ്ടെങ്കിലും ഈ മേഖലയില്‍ പരിചയമുള്ള നേഴ്‌സില്ലാത്തത് ഡോക്ടര്‍മാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
സാധാരണക്കാര്‍ തിങ്ങി താമസിക്കുന്ന മട്ടാഞ്ചേരി,സൗദി,മാനേശ്ശേരി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഈ ആശുപത്രിയെ ഏറെയും ആശ്രയിക്കുന്നത്.സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരാണ് അധികവും.അതിനാല്‍ അടിയന്തിരമായി സ്‌കാനിംഗ് വിഭാഗത്തില്‍ ജീവനക്കാരെ നിയമിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."