കൂനംതൈയില്‍ തീപിടുത്തം; നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു
കളമശേരി: ദേശീയ പാതയ്ക്കരികില്‍ കൂനംതൈ പെട്രോള്‍ പമ്പിന് എതിര്‍വശത്ത് ഉണ്ടായ തീപിടുത്തത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. സ്വകാര്യ വ്യക്തിയുടെ അടച്ചിട്ട കെട്ടിടത്തിന് മുന്നിലാണ് തീപിടുത്തം ഉണ്ടായത്.വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്.
നേരത്തേ വാഹന ഷോറും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനരികില്‍ ആരോ മാലിന്യം കത്തിച്ചതില്‍ നിന്ന് പടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്ന് കരുതുന്നു. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. കാറുടമയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കാര്‍ മൂന്ന് ദിവസമായി ഇവിടെ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്നതാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കെട്ടിടത്തിന്റെ മുന്‍ഭാഗവും കത്തിയിട്ടുണ്ട്. ഏലൂരില്‍ നിന്നും ഗാസി നഗറില്‍ നിന്നും ഫയര്‍ ആന്റ് റസ്‌ക്യൂവെത്തിയാണ് തീയണച്ചത്. തൊട്ടടുത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലേക്കും തീ പടര്‍ന്നെങ്കിലും പെട്ടെന്ന് തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.തീപിടുത്തമുണ്ടായി ഒരു മണിക്കൂറോളം വന്‍ ഗതാഗതക്കുരുക്കായിരുന്നു.
തീയണയ്ക്കും വരെ ഒരു വശത്തോടെയുള്ള ഗതാഗതം നിര്‍ത്തി വച്ചു. തീയണച്ചതിന് ശേഷം പോലീസ് ഏറെ പരിശ്രമിച്ചാണ് വാഹനത്തിരക്ക് ഒഴിവാക്കിയത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഏലൂര്‍ ഫയര്‍ ആന്റ് റസ്‌ക്യൂവിലെ ലീഡിംഗ് ഫയര്‍മാന്‍ ജൂഡ് തദേവൂസ്, കളമശേരി സബ് ഇന്‍സ്‌പെക്ടര്‍ ഇ.വി.ഷിബു എന്നിവര്‍ നേതൃത്യം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."