ശിവക്ഷേത്രത്തിന്റെ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും: പ്രയാര്‍ ഗോപാലകൃഷ്ണന്‍
ആലുവ: ശിവക്ഷേത്രത്തിന്റെ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. ആലുവ മണപ്പുറത്ത് ശിവരാത്രി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലുവ ശിവക്ഷേത്രം കേരളത്തിലെ പ്രമുഖ ശിവക്ഷേത്രങ്ങളിലൊന്നാണ്. എന്നാല്‍ അതിനനുസൃതമായ വികസനം ക്ഷേത്രത്തിലുണ്ടായിട്ടില്ല. മണപ്പുറം ഭൂമി ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്ന നിലപാടില്‍ മാറ്റമില്ല. അതുപോലെ ശബരിമലയില്‍ ഋതുമതികളായ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന വാദത്തെ ബഹുഭൂരിപക്ഷവും എതിര്‍ക്കുകയാണ്. അതു കൊണ്ടു തന്നെയാണ് ശബരിമലയില്‍ ആചാരം തെറ്റിച്ച് പ്രവേശിക്കണമെന്ന ചിലരുടെ ആഹ്വാനം ഭക്തജനങ്ങള്‍ തള്ളിയത്. 41 ദിവസത്തെ വ്രതമെടുക്കാന്‍ തടസ്സമില്ലാത്ത സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം. ഈ മണ്ഡലകാലത്ത് ആറു ലക്ഷത്തിലേറെ സ്ത്രീകളാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഹൈന്ദവര്‍ക്ക് മതനിഷ്ഠ ഉണ്ടായേ പറ്റൂ.കുടുംബാംഗങ്ങളെ മതപഠന ക്ലാസ്സില്‍ പങ്കെടുപ്പിക്കാത്തവരെ ക്ഷേത്രോപദേശക സമിതിയില്‍ പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ അധ്യക്ഷനായിരുന്നു. അന്‍വര്‍ സാദത്ത് എം എല്‍ എ, ' ദേവസ്വം ബോര്‍ഡീഗം കെ. രാഘവന്‍, സ്വാമി ശിവസ്വരൂപാനന്ദ, നഗരസഭാധ്യക്ഷ ലിസി എബ്രാഹം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."