കശ്മീരിളെ കൊന്നൊടുക്കുമ്പോഴും നിഷ്‌ക്രിയരായി കേന്ദ്രം; രാജി കൊണ്ട് പ്രതിഷേധമറിയിച്ച് ഐ.എ.എസ് ഒന്നാം റാങ്കുകാരന്‍
ശ്രീനഗര്‍: 2010 സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല്‍ രാജി വെച്ചു. കാശ്മീരിളെ കൊന്നൊടുക്കുേേമ്പാഴും കേന്ദ്രം നിഷ്‌ക്രിയരായി തുടരുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഫേസ്ബുക്ക്ി പോസ്റ്റ വഴി അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭാവി പരിപാടികള്‍ വെള്ളിയാഴ്ച്ച പത്രസമ്മേളനത്തില്‍ പറയുമെന്നും ഷാ പറഞ്ഞു.
അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും 2019ല്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റിലായിരിക്കും ഷാ ഫൈസല്‍ മത്സരിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ടു ചെയ്തു.
ഷാ ഫൈസലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
'കാശ്മീരികളെ നിരന്തരം കൊന്നൊടുക്കുന്നതിനെതിരെ, കേന്ദ്ര സര്‍ക്കാറിന്റെ അതിനോടുള്ള നിലപാടുകള്‍ക്കെതിരെ, ഇരുന്നൂറു മില്യണ്‍ ഇന്ത്യന്‍ മുസ്‌ലിംകളെ ഹിന്ദുത്വ ശക്തികള്‍ നിരന്തരം അപരവല്‍ക്കരിക്കുകയും പാര്‍ശ്വവത്കരിക്കുകയും അങ്ങനെ അവരെ രണ്ടാം തരം പൗരന്മാര്‍ എന്നിടത്തേക്ക് ചുരുക്കുകയും ചെയ്യുന്നതിനെതിരെ, ജമ്മു കാശ്മീരിനുള്ള പ്രത്യേകപദവിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ, അതിദേശീയതയുടെ പേരില്‍ ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന അസഹിഷ്ണുതകള്‍ക്കെതിരെ, പ്രതിഷേധിച്ചു ഞാന്‍ ഇന്ത്യന്‍ ഭരണ സര്‍വീസില്‍ നിന്നും രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നു.'
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ കശ്മീരിയാണ് ഷാ. ജമ്മു ആന്‍ഡ് കശ്മീര്‍ കേഡറിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. ജില്ലാ മജിസ്‌ട്രേറ്റ്, ഡയറക്ടര്‍ ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പവര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എം.ഡി എന്നീ സ്ഥാനങ്ങള്‍ ഷാ ഫൈസല്‍ വഹിച്ചിരുന്നു. ഹാര്‍വാഡ് കെന്നഡി സ്‌കൂളിലെ ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ് പൂര്‍ത്തിയാക്കി അമേരിക്കയില്‍ നിന്നും അടുത്തിടെയാണ് ഷാ ഫൈസല്‍ തിരിച്ചെത്തിയത്.
സിവില്‍ സര്‍വീസില്‍ പ്രവേശിച്ച അന്നു മുതല്‍ ഷാ വാര്‍ത്താ മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു. ഷാ വരികളെഴുതിയ കശ്മീര്‍ ടൂറിസത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുജറാത്തിലെ പീഡന വാര്‍ത്ത റേപ്പിസ്ഥാനെന്ന തലക്കെട്ടില്‍ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ഷാ ഫൈസലിനോട് പൊതുഭരണ വിഭാഗം വിശദീകരണം ചോദിക്കുകയും ചെയ്ത് നേരത്തെ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."