എക്‌സ്‌റേ എടുക്കാന്‍ ജീവനക്കാരില്ല; രോഗികള്‍ ദുരിതത്തില്‍
ആര്‍പ്പൂക്കര: കുട്ടികളുടെ ആശുപത്രിയില്‍ എക്‌സ്‌റേ എടുക്കാന്‍ ജീവനക്കാരില്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തില്‍. മുന്‍പ് ആശുപത്രി വികസന സമിതിയും സ്ഥിരം ജീവനക്കാരുമായി ആറ് ടെക്‌നീഷ്യന്മാരാണ് ഉണ്ടായിരുന്നത്.
അതില്‍ രണ്ട് വനിതാ ജീവനക്കാരാണ് ഉച്ചയ്ക്ക് ശേഷമുള്ള രണ്ട് ഷിഫ്റ്റുകളില്‍ ഡ്യൂട്ടി ചെയ്തിരുന്നത്. എന്നാല്‍ ഇവര്‍ രണ്ടുപേരും പ്രസവ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
തുടര്‍ന്ന് രാവിലെ ഡ്യൂട്ടിക്ക് എത്തുന്നവരെ അധിക ഡ്യൂട്ടിയെന്ന നിലയില്‍ ഉച്ചയ്ക്കുശേഷം രണ്ടുവരെ ഡ്യൂട്ടി ചെയ്യിപ്പിക്കുകയായിരുന്നു. അതിനുശേഷം വൈകീട്ടോ രാത്രിയിലോ രോഗികള്‍ എത്തിയാല്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയോ അല്ലെങ്കില്‍ കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലോ എത്തണം. ഇത് രാത്രികാലങ്ങളില്‍ എത്തുന്ന രോഗികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള 13 വയസ്സിന് താഴെയുള്ള രോഗികളാണ് ഇവിടെ ചികില്‍സ തേടിയെത്തുന്നത്. ഇവരില്‍ പലരും രാത്രി സമയങ്ങളില്‍ എക്‌സ്‌റേ എടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
എന്നാല്‍ കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് മെഡിക്കല്‍ കോളജ് പ്രന്‍സിപ്പലിനെ വിവരം അറിയിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും ഇതാണ് മൂന്നു മാസമായിട്ടും എക്‌സ്‌റേ ടെക്‌നീഷ്യന്മാരെ നിയമിക്കാത്തതെന്നും ചില ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."