മഞ്ചേരിയില്‍ കോളറ സ്ഥിരീകരിച്ചു
എട്ടുപേര്‍
നിരീക്ഷണത്തില്‍
മഞ്ചേരി: മഞ്ചേരിയില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചു. മഞ്ചേരിയില്‍ ജോലിക്കായി എത്തിയ ബംഗാള്‍ സ്വദേശിയായ 23കാരനാണ് കോളറ കണ്ടത്തിയത്. ഇയാളുടെ സുഹൃത്തുക്കളായ എട്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് വയറിളക്കം ഉണ്ട്. രോഗം സ്ഥിരീകരിച്ചതോടെ കൂടെയുള്ള എട്ടു പേരെയും പ്രത്യേകം സജ്ജീകരിച്ച വാര്‍ഡിലേക്ക് മാറ്റി.
മഞ്ചേരി കച്ചേരിപടിയിലെ കോടതി കെട്ടിടസമുച്ചയ നിര്‍മാണത്തിന് എത്തിയവരാണ് ഇവര്‍. ചികിത്സയിലുള്ളവരുടെ രക്ത - ശ്രവ സാംപിളുകള്‍ പരിശോധനക്കായി കോഴിക്കോട്ടെ ലാബിലേക്ക് അയച്ചു. വയറിളക്കത്തെ തുടര്‍ന്ന് കഴിഞ്ഞ 21നാണ് ബംഗാള്‍ സ്വദേശി മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവിടെ നിന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. വിദഗ്ധ പരിശോധനയെ തുടര്‍ന്നാണ് രോഗം കണ്ടെത്തിയത്.
ബംഗാളില്‍ നിന്ന് മഞ്ചേരിയിലേക്ക് വരുന്നവഴി ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചതായി പറയുന്നു. ഇതിന് ശേഷമാണ് വയറിളക്കവും ക്ഷീണവും അനുഭവപ്പെട്ടത്. രോഗം സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇവരുടെ താമസ സ്ഥലം ആരോഗ്യ വകുപ്പ് അധികൃതര്‍ ശുചീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."