ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാനെ മാറ്റണമെന്ന എം.എല്‍.എയുടെ കത്ത് സി.പി.എം തള്ളി
കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജ് എം.എല്‍.എ സി.പി.എം പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റിക്കു നല്‍കിയ കത്ത് സി.പി.എം പ്രാദേശിക നേതൃത്വം തള്ളി.
ലോക്കല്‍ നേതൃത്വം തള്ളിയതോടെ ഞായറാഴ്ച ചേരുന്ന ഏരിയ കമ്മിറ്റിയുടെ പരിഗണനയിലാണ് കത്ത് വരുക.
മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം റഷീദിനെ മാറ്റണമെന്നാവശ്യപ്പെട്ട് സി.പി.എം പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ആര്‍.ടി മധുസൂദനനു കഴിഞ്ഞ മൂന്നിനാണ് പി.സി ജോര്‍ജ് കത്ത് നല്‍കിയത്. പി.സി ജോര്‍ജിന്റെ പാര്‍ട്ടിയുടെ പിന്തുണയിലാണ് നഗരസഭ ഭരണം സി.പി.എം നടത്തുന്നത്. നഗരസഭാ ഭരണത്തില്‍ ചെയര്‍മാന്‍ പരാജയമാണെന്നും ചെയര്‍മാനെ നീക്കണമെന്നുമാണ് കത്തിലെ ആവശ്യം. ഏരിയാ കമ്മിറ്റിക്കു ലഭിച്ച കത്ത് സെക്രട്ടറി ജില്ലാ കമ്മിറ്റിക്കു കൈമാറി.
കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ കത്ത് ചര്‍ച്ചയ്ക്കു വന്നെങ്കിലും ഇതു പ്രാദേശിക വിഷയമാണെന്നും പ്രാദേശിക നേതൃത്വം ഇതു ചര്‍ച്ച ചെയ്താല്‍ മതിയെന്നും തീരുമാനമെടുക്കുകയും കത്ത് തിരികെ ഏരിയാ കമ്മിറ്റിക്കു കൈമാറുകയും ചെയ്തു. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തന പരിധിയിലുള്ള ഈരാറ്റുപേട്ട ലോക്കല്‍ കമ്മിറ്റിയോട് ചര്‍ച്ച ചെയ്യാന്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്‍ പ്രകാരം കഴിഞ്ഞദിവസം ചേര്‍ന്നു ലോക്കല്‍ കമ്മിറ്റിയാണു കത്ത് തള്ളിയത്.
പി.സി ജോര്‍ജിന്റെ പാര്‍ട്ടി നിലവില്‍ എല്‍.ഡി.എഫിന്റെ ഘടകക്ഷിയല്ലെന്നും തെരഞ്ഞെടുപ്പു കാലത്ത് ധാരണയുണ്ടായിരുന്നു എന്നു മാത്രമേയുള്ളുവെന്നും അതിനാല്‍ എം.എല്‍.എയുടെ ആവശ്യപ്രകാരം നിലവില്‍ ചെയര്‍മാനെ മാറ്റേണ്ട കാര്യം ഇപ്പോഴില്ലെന്നും കമ്മിറ്റി ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു. സി.പി.എമ്മില്‍നിന്ന് ആര് ചെയര്‍മാനാകണമെന്ന് സി.പി.എം തീരുമാനിക്കുമെന്നും ലോക്കല്‍ കമ്മിറ്റി വിലയിരുത്തി. ഇതോടെ ചെയര്‍മാനെ മാറ്റണമെന്ന വിഷയം വീണ്ടും ചൂടേറിയിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയത്തെ തുടര്‍ന്നു സംസ്ഥാന ജില്ലാ കമ്മിറ്റികള്‍ തീരുമാനിച്ച് സംഘടനാ നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള കമ്മിറ്റിയാണ് ഞായറാഴ്ച ചേരുന്നത്.
ജില്ലാ കമ്മിറ്റിയില്‍നിന്നു തരംതാഴ്ത്തിയ വി.എന്‍ ശശിധരന്‍, ഏരിയാ സെക്രട്ടറിയായിരുന്ന കെ.ആര്‍ ശശിധരന്‍ തുടങ്ങിയവര്‍ക്കെതിരേയുള്ള നടപടി റിപ്പോര്‍ട്ട് ചെയ്യുകയും പുതിയ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്യും.
ഏരിയാ കമ്മിറ്റിയംഗവും സി.ഐ.ടി.യു നേതാവുമായ കുര്യാക്കോസ് ജോസഫ് സെക്രട്ടറിയാകും.
ജില്ലാ കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ട്. ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍, പൂഞ്ഞാര്‍ ഏരിയായുടെ ചുമതലയുള്ള ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്, പ്രഫ.എം.ടി ജോസഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജോയി ജോര്‍ജ്, രമാ മോഹന്‍ തുടങ്ങിയവര്‍ ഏരിയാ കമ്മിറ്റിയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."