കുന്നംകുളം ബസ്സ്റ്റാന്‍ഡ് നിര്‍മാണം ചുവപ്പുനാടയില്‍
ഉമ്മര്‍ കരിക്കാട്
കുന്നംകുളം: നഗരത്തിന്റെ സ്വപ്ന പദ്ധതിയായ നിര്‍ദിഷ്ട ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് വീണ്ടും ചുവപ്പു നാട. നിര്‍മാണത്തിനാവശ്യമായ നിയമ കടമ്പകള്‍ മറികടക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ നഗരസഭക്ക് ഇനിയുമായില്ലെന്ന് ആക്ഷേപം.
സാങ്കേതിക അനുമതി ഇനിയും ലഭ്യമാകാത്ത പദ്ധതി നിര്‍മാണോദ്ഘാടനം നടത്തുകയും 2018 നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് നഗരസഭ പ്രസ്താവന നടത്തിയിരുന്നുവെങ്കിലും പദ്ധതിക്ക് ഇതുവരെയും സാങ്കേതിക അനുമതി ലഭിച്ചിട്ടില്ല. ഇതിന് ശേഷം മാത്രമേ നിര്‍മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുമായി കരാറുണ്ടാക്കാനാകൂ.
നിര്‍മാണ കമ്പനിയുമായി കരാറുണ്ടാക്കുക കൂടി ചെയ്യാതെ നിര്‍മാണം ആരംഭിക്കുമെന്ന് കാട്ടി മൂന്നാം തവണയും ആര്‍ഭാടമായി തറക്കല്ലിട്ട് ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് മുന്‍ നഗരസഭ ചെയര്‍മാന്‍ സി.വി ബേബി പറഞ്ഞു.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബസ് സ്റ്റാന്‍ഡ് നിര്‍മാണം വിത്യസ്ഥങ്ങളായ തടസങ്ങളും കോടതി വ്യവരാഹവും മൂലം തടസപെട്ടിരിക്കുകയായിരുന്നു. പുതിയ നഗരസഭ ഭരണസമിതി മന്ത്രി എ.സി മൊയ്തീന്റെ പരിശ്രമം കൂടി ഉപയോഗപെടുത്തിയാണ് അത്യാധുനിക ടെര്‍മിനല്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തത്.
മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാല് കോടി മുപ്പത്തഞ്ച ്‌ലക്ഷം രൂപ ചിലവിട്ട് ഷോപിങ് കോപ്ലക്‌സും, നഗരസഭ അര്‍ബണ്‍ ബാങ്കില്‍ നിന്നും 8.5 കോടി രൂപ വായ്പയും ചേര്‍ത്ത് 90000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബസ് സ്റ്റാന്റ് ടെര്‍മിനല്‍ കം ഷോപിങ് കോപ്ലക്‌സ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2018 നവംബര്‍ 12 ന് ആഘോഷപൂര്‍വം തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ നിര്‍മാണത്തിനാവശ്യമായ നിയമ നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കുകയോ നിര്‍മാണം ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കിയ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായി കരാറുണ്ടാക്കുകയോ ചെയ്തിട്ടില്ല. ബസ്റ്റാന്റ് നിര്‍മാണത്തിന്റെ ഭാഗമായി നിലവിലെ കെട്ടിടത്തിന്റെ മുന്‍ഭാഗം പൊളിക്കുന്നതിന് വേണ്ടി വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളിയുണ്ടായതും ഭരണ പ്രതിപക്ഷ കക്ഷികള്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
സാങ്കേതിക അനുമതി ലഭിച്ചിട്ടില്ലെന്നത് സത്യമാണെന്നും, എന്നാല്‍ ഇത് ലഭ്യമാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് പൊതു മരാമത്ത് സ്ഥിരം സമതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍ പറഞ്ഞു.
സാങ്കേതിക അനുമതി നല്‍കേണ്ട ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ അവധിയിലാണ്. ഒപ്പം ചീഫ് സെക്രട്ടറിയുടെ വിയോജനകുറിപ്പുമുണ്ടെന്നതാണ് നിലവിലെ പ്രയാസം, ഇത് എത്രയും പെട്ടന്ന് മറികടന്ന് നിര്‍മാണം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും എന്നാല്‍ അത് എന്ന് ആരംഭിക്കുമെന്നത് സംബന്ധിച്ച് ഊരാളുങ്കല്‍ സൊസൈറ്റിയുമായി കരാറുണ്ടാക്കിയിതിന് ശേഷം മാത്രമേ പറയാനാകൂ എന്നും ഷാജി പറയുന്നു.
ഫയലുകള്‍ ഇത്തരത്തിലാണ് നീങ്ങുന്നതെങ്കില്‍ മുന്‍ ഭരണസമതികള്‍ക്കുണ്ടായത് പോലെ ഇനിയും അടുത്ത ഇലക്ഷന്‍ സമയത്ത് പുതിയ നിര്‍മാണോദ്ഘാടനം കൂടി നഗരം കാണേണ്ടിവരുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."