HOME
DETAILS
MAL
ചെറുകിടക്കാര്‍ക്ക് ആശ്വസിക്കാം; ജി.എസ്.ടി രജിസ്ട്രേഷന് പരിധി 40 ലക്ഷമാക്കി ഉയര്‍ത്തി
backup
January 10 2019 | 13:01 PM
ന്യൂഡല്‍ഹി: ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വാര്‍ഷിക വിറ്റുവരവ് പരിധി 20 ലക്ഷത്തില്‍നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതു ചെറുകിട, ഇടത്തരം വ്യവസായികള്‍ക്ക് ആശ്വാസകരമാണ്. സേവനദാതാക്കള്‍ക്ക് ഇതുവരെ അനുമാനനികുതി ഇല്ലായിരുന്നു. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് 50 ലക്ഷം രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് ആറുശതമാനമായിരിക്കും നികുതി.
ഹോട്ടല്‍ രംഗത്ത് ഏര്‍പ്പെടുത്തിയതിനു സമാനമാണിത്. ഫലത്തില്‍ സേവനദാതാക്കള്‍ക്ക് നികുതി 18 ശതമാനത്തില്‍ നിന്ന് ആറുശതമാനമായി കുറയും. റിയല്‍ എസ്റ്റേറ്റ്, പാര്‍പ്പിട നിര്‍മാണ രംഗങ്ങളില്‍ അഞ്ചു ശതമാനം മതിയോ ഇതില്‍ ഭൂമിയടക്കം വേണോ എന്നുള്ള കാര്യത്തില്‍ നിയമസാധുത പരിശോധിക്കുന്നതിനായി മന്ത്രിതല സമിതി രൂപീകരിക്കുന്നതിനും യോഗത്തില്‍ ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."