വ്രതനാളിലെ ഭക്ഷണക്രമം
ഭക്ഷണത്തിന് ഇസ്‌ലാമില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഇത് ദൈവീക ബന്ധവുമായി കൂടിചേര്‍ന്ന് പോകുന്ന ഒന്നാണ്. നിശ്ചിത കാലത്തേക്ക് സംരക്ഷിക്കുന്നതിനായി ദൈവം തന്ന സമ്മാനമാണ് ഓരോരുത്തരുടെയും ശരീരം. ഭക്ഷണം ഒരു വ്യക്തിയുടെ ശാരീരികവുംആത്മീയവുമായ ക്ഷേമത്തെ ബാധിക്കും.
ഓരോരുത്തരും കഴിക്കുന്ന ഭക്ഷണം അവരുടെ സ്വഭാവസവിശേഷതകളെ സ്വാധീനിക്കുന്നു. വ്രതം ദൈവത്തെക്കുറിച്ചുള്ള ബോധം ഉയര്‍ത്തും. ആരോഗ്യപ്രധാനമായ ജീവിതശൈലിയിലേക്ക് നയിക്കും. അനുകമ്പയും സഹാനുഭൂതിയും ഉണര്‍ത്തും. ഭക്ഷണം ത്യജിക്കുക എന്നതിനപ്പുറം വ്രതാനുഷ്ഠാനം നിങ്ങളുടെ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുന്നു.
വ്രതാനുഷ്ഠാനം ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ ശരിയായ ആഹാരക്രമം പാലിക്കാത്ത പക്ഷം, ആരോഗ്യസ്ഥിതിയെ ഇത് മോശമായി ബാധിക്കും. ഉപവാസം അനുഷ്ഠിക്കുന്ന മണിക്കൂറുകളുടെ അല്ല മറിച്ച്, ആഹാരം കഴിക്കുന്ന മണിക്കൂറുകളിലെ ഭക്ഷണ രീതികളാണ് ഇത് നിശ്ചയിക്കുന്നത്. സാധാരണയില്‍ നിന്ന് അല്‍പം കുറവായി, സമീകൃത ആഹാരരീതി പിന്തുടരേണ്ടതുണ്ട്്. ഇതില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കിഴങ്ങുകള്‍, മാംസ്യാഹാരങ്ങള്‍, പാലും പാലുല്‍പ്പന്നങ്ങളും, കൊഴുപ്പടങ്ങിയ മറ്റു ഭക്ഷമങ്ങളുമെല്ലാം ആഹാരത്തിന്റ ഭാഗമായിരിക്കണം. എണ്ണയില്‍ വറുത്തതായ ആഹാരങ്ങള്‍, ഇന്ത്യന്‍ മധുരപലഹാരങ്ങള്‍, ബിസ്‌കറ്റുകള്‍, ചോക്ലേറ്റുകള്‍ തുടങ്ങിയവ ഒഴിവാക്കുക. നോമ്പ് തുറക്കുമ്പോള്‍ ഈന്തപഴം, നാരങ്ങ വെള്ളം തുടങ്ങിയ ഉന്മേഷം നല്‍കുന്നവയില്‍ തുടങ്ങുക.
(ലേഖകന്‍ എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ആണ്. ഫോണ്‍ 7561010101)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."