സമര്‍ത്ഥമായ രീതിയിലുള്ള പോക്കറ്റടി: എട്ടു പേര്‍ അറസ്റ്റില്‍
ദോഹ: ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ പോക്കറ്റടിക്കാന്‍ ശ്രമിച്ച എട്ടു ആഫ്രിക്കന്‍ സ്വദേശികളെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു.
രാജ്യത്ത് ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ പോക്കറ്റടിയും മോഷണവും വ്യാപകമായതിനെ തുടര്‍ന്ന് നിരവധി പരാതി സി.ഐ.ഡിക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പോക്കറ്റടിക്കാരെ പിടികൂടാന്‍ പ്രത്യേക സുരക്ഷാ സംഘത്തെ നിയോഗിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് എട്ടു പേര്‍ അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് മൂല്യമേറിയ നിരവധി സാധനങ്ങളും പിടിച്ചെടുത്തു.
നഗരത്തിലെ മണിംക്‌സ്‌ചേഞ്ചുകള്‍ക്കു പരിസരത്തും എ.ടി.എം കൗണ്ടറുകള്‍ക്കു സമീപത്തും കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. നടന്നു പോകുന്നവരുടെ പാന്റ്‌സുകളില്‍ തുപ്പിയ ശേഷം ക്ഷമ പറഞ്ഞു തുടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോക്കറ്റുകളിലുള്ള പണം കൈക്കലാക്കുന്നത്. കണ്ണില്‍ പ്രത്യേക ദ്രാവകം സ്‌പ്രേ ചെയ്തും, ശരീരത്തില്‍ ജാക്കറ്റ് എറിഞ്ഞ ശേഷം ക്ഷമ പറഞ്ഞു തിരിച്ചെടുക്കുന്ന സന്ദര്‍ഭത്തിലുമാണ് പണം കവരുന്നത്. വണ്ടികളുടെ ഗ്ലാസിന് മുകളില്‍ മുട്ട എറിഞ്ഞു ഡ്രൈവര്‍ വണ്ടി നിര്‍ത്തി അത് തുടക്കാനുള്ള ശ്രമത്തില്‍ വണ്ടിയിലുള്ള സാധനങ്ങള്‍ എടുത്തുമാറ്റുന്ന സംഭവവും നിരവധി കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ മുന്‍കരുതലോടെയിരിക്കണമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മാസങ്ങളായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശരീരത്തിലുരസുകയും സാധനങ്ങള്‍ എറിയുകയും തുപ്പുകയും ചെയ്യുന്ന സംഭവം ശ്രദ്ധിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. അറസ്റ്റ് ചെയ്തവരെ കൂടുതല്‍ നിയമനടപടിക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."