HOME
DETAILS

അനര്‍ഹമായതു വേണ്ടെന്നുവയ്ക്കുക; നിങ്ങള്‍ അര്‍ഹരാകും

  
backup
January 26 2020 | 00:01 AM

%e0%b4%85%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%ae%e0%b4%be%e0%b4%af%e0%b4%a4%e0%b5%81-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b5
 
 
 
 
 
 
 
 
 
 
 
ഒരു ലക്ഷം രൂപ അത്യാവശ്യമായി കിട്ടേണ്ടതുണ്ട്. അതും ഇന്നു രാത്രിക്കു മുന്‍പുതന്നെ കിട്ടണം. നാളെ സൂര്യനുദിച്ചുകഴിഞ്ഞാല്‍ പണി പാളും. പദ്ധതികളൊന്നും നടക്കില്ല. എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് നിങ്ങളുടെ കൈയ്യിലേക്ക് ഒരാള്‍ അവിഹിത മാര്‍ഗേണ സമ്പാദിച്ച ഒന്നരലക്ഷം കൊണ്ടുതരുന്നത്. 
നിങ്ങളെന്തു ചെയ്യും...? കൊള്ളുമോ തള്ളുമോ..? 
പട്ടിണി കിടന്നാലും വേണ്ടില്ല, അന്യായമാര്‍ഗേണയുണ്ടാക്കിയ അഞ്ചുപൈസ പോലും എനിക്കു വേണ്ടാ എന്നു പറഞ്ഞ് നിങ്ങളതു തിരസ്‌കരിക്കുകയാണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ധീരന്‍ നിങ്ങളാണ്. ഈ ധീരതയ്ക്ക് തീര്‍ച്ചയായും അവാര്‍ഡുണ്ട്. 
ഒരു സംഭവം പറയാം: 
മക്കയില്‍ താമസമാക്കിയിരുന്ന പാവപ്പെട്ട ഒരു മനുഷ്യന്‍. സാമ്പത്തികമായി വളരെ പിന്നോക്കക്കാരനാണ്. എങ്കിലും അദ്ദേഹത്തിന് സദ്‌വൃത്തയായ ഒരു ഭാര്യയുണ്ടായിരുന്നു. ഒരിക്കല്‍ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു: 
''നോക്കൂ, നമുക്ക് ഉണ്ണാന്‍ അന്നമില്ല. ഉടുക്കാന്‍ വസ്ത്രവുമില്ല..''
 
ഭാര്യയുടെ പരാതി കേട്ടപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. എത്രയും വേഗം എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്നു ചിന്തിച്ച് അദ്ദേഹം ജോലി തേടിയിറങ്ങി. തേടിത്തേടി പലയിടത്തും കയറിയിറങ്ങിയെങ്കിലും ജോലി മാത്രം കിട്ടിയില്ല. അങ്ങനെ നിരാശനായി അദ്ദേഹം ഹറം പള്ളിയില്‍ ചെന്നു. അവിടെവച്ച് രണ്ടു റക്അത്ത് നിസ്‌കരിച്ചശേഷം തന്റെ പ്രയാസം ദൂരീകരിച്ചുകിട്ടാന്‍ അല്ലാഹുവോട് കരളുരുകി പ്രാര്‍ഥിച്ചു. അത്ഭുതമെന്നു പറയട്ടെ, പ്രാര്‍ഥന കഴിഞ്ഞ് അവിടെ നിന്നിറങ്ങിയപ്പോഴതാ മുന്നില്‍ ഒരു കിഴി..!  പ്രതീക്ഷയോടെ അതെടുത്ത് തുറന്നുനോക്കുമ്പോള്‍ അതിലുള്ളത് ആയിരം ദീനാര്‍! സന്തോഷത്തിനു പിന്നെ അതിരുണ്ടായില്ല. വേഗം ഭാര്യയുടെ അടുക്കല്‍ ചെന്ന് വിവരം പറഞ്ഞു. അപ്പോള്‍ ഭാര്യയുടെ പ്രതികരണമാണ് അതിലേറെ അത്ഭുതപ്പെടുത്തിയത്. 
അവള്‍ പറഞ്ഞു: ''അത് അതിന്റെ ഉടമയ്ക്ക് തിരിച്ചുകൊടുക്കണം. പുണ്യഭൂമിയില്‍വച്ച് വീണുകിട്ടിയ വസ്തു എടുക്കാന്‍ പാടില്ല...!''
ഭാര്യയുടെ ഇളവില്ലാത്ത മതബോധം അദ്ദേഹത്തെ ചൊടിപ്പിച്ചില്ല. കാരണം, അദ്ദേഹം ഭാര്യയ്ക്കിണങ്ങിയ ഭര്‍ത്താവും അവള്‍ ഭര്‍ത്താവിനൊത്ത ഭാര്യയുമായിരുന്നു. അദ്ദേഹം പണക്കിഴിയുമായി നേരെ പള്ളിയിലേക്കു തന്നെ തിരിച്ചു. 
 
അവിടെയെത്തിയപ്പോഴതാ ഒരാള്‍.. അദ്ദേഹമിങ്ങനെ വിളിച്ചു ചോദിക്കുന്നുണ്ട്: 
''ആര്‍ക്കെങ്കിലും ആയിരം ദീനാറടങ്ങിയ ഒരു കിഴി കിട്ടിയിട്ടുണ്ടോ..?''
ഭാഗ്യം. ഉടമയെ തേടി അലയേണ്ടി വന്നില്ലല്ലോ.. ദരിദ്രനായ ആ മനുഷ്യന്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് ചെന്നിട്ടു പറഞ്ഞു: ''എനിക്കു കിട്ടിയിട്ടുണ്ട്. ഇതാ, നിങ്ങളുടെ കിഴി.. ഇതെനിക്ക് ഹറമിന്റെ മുറ്റത്തുവച്ച് കിട്ടിയതാണ്..''
 
എത്ര നല്ല സത്യസന്ധന്‍. വീണു കിട്ടിയ വസ്തു ഉടമയ്ക്ക് തിരിച്ചുകൊടുക്കുക... പലര്‍ക്കും സാധിക്കാത്ത നന്മ. ഉടമ അദ്ദേഹത്തെ അല്‍പനേരം ഒന്നുനോക്കിയിട്ടു പറഞ്ഞു: ''ഈ കിഴി നിങ്ങള്‍ തന്നെ എടുത്തോളൂ.. ഇതു നിങ്ങള്‍ക്കുള്ളതാണ്. കൂടാതെ, ഈ ഒന്‍പതിനായിരം ദീനാറും കൈയ്യില്‍വച്ചോളൂ...''
എന്താണീ സംഭവം..?! വീണു കിട്ടിയ പണം ഉടമയ്ക്ക് തിരിച്ചുകൊടുത്തതിന് ഉടമ അതിന്റെ ഇരട്ടിക്കിരട്ടി തിരിച്ചു തരികയോ..? 
സ്തബ്ധനായി നില്‍ക്കുന്ന ദരിദ്രനോട് ഉടമ ആ രഹസ്യം വെളിപ്പെടുത്തി: ''ഈ പതിനായിരം ദീനാര്‍ ശാമില്‍വച്ച് ഒരാളെനിക്കു തന്നതാണ്. തരുമ്പോള്‍ അദ്ദേഹം ഒരു കാര്യം പറഞ്ഞിരുന്നു. ഈ പതിനായിരത്തില്‍ ആയിരം ദീനാര്‍ ഹറമില്‍ വിട്ടേച്ചുപോരുക. ശേഷം ആര്‍ക്കെങ്കിലും ആയിരം ദീനാര്‍ കളഞ്ഞുകിട്ടിയിട്ടുണ്ടോ എന്നു വിളിച്ചുചോദിക്കുക. കിട്ടിയെന്നും പറഞ്ഞ് ആരെങ്കിലും വന്നാല്‍ അയാള്‍ക്ക് ഈ ദീനാര്‍ മുഴുവനും കൊടുക്കുക. കാരണം, അയാള്‍ വിശ്വസ്തനാണ്..''
പൈശാചികപ്രലോഭനങ്ങള്‍ വര്‍ധിതമായ അളവില്‍ ഉണ്ടായിട്ടും നേരിന്റെ പക്ഷത്ത് നിലയുറപ്പിക്കാന്‍ കാണിച്ച ധീരത.. അതിനു കിട്ടിയ അവാര്‍ഡാണ് ആ പതിനായിരം ദീനാര്‍. ഇനി ബാക്കി പരലോകത്തും ലഭിക്കാനിരിക്കുന്നു..! 
ഖുര്‍ആന്‍ പറഞ്ഞത് എത്ര സത്യം: ''അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിക്കുന്നുവെങ്കില്‍ അവന്‍ അയാള്‍ക്കൊരു മോചനമാര്‍ഗം സജ്ജീകരിച്ചുകൊടുക്കുന്നതും നിനച്ചിരിക്കാത്തവിധം ഉപജീവനം നല്‍കുന്നതുമാണ്..''(65: 2,3)
 
അര്‍ഹമായതുണ്ടായിട്ടും അനര്‍ഹമായതിനെ അര്‍ഹമാക്കാന്‍ തത്രപ്പെടുന്നവരാണല്ലോ നമ്മില്‍ പലരും. ഒരു കാര്യം ഓര്‍ക്കുക: അനര്‍ഹമായതു വാരിക്കൂട്ടിയാല്‍ പലതിനുമുള്ള അര്‍ഹത നഷ്ടപ്പെട്ടുപോകും. വീണ്ടും വീണ്ടും അനര്‍ഹരായിത്തീരുന്ന ഗതി വരും. അര്‍ഹമായതു മാത്രം മതി എന്ന നിര്‍ബന്ധക്കാരാകുമ്പോഴാണ് പലതിനും അര്‍ഹരാവുക. 
 
അനര്‍ഹര്‍ അനര്‍ഹരാകുന്നതിന്റെ മുഖ്യഹേതുകം അനര്‍ഹമായതു കൈവശം വച്ചതുതന്നെ. അര്‍ഹര്‍ പലതിനും അര്‍ഹരാകുന്നത് അര്‍ഹമായതുമാത്രം സ്വീകരിക്കുന്നതുകൊണ്ടാണ്. അനര്‍ഹമായതു വാങ്ങിക്കൂട്ടുമ്പോള്‍ ലഭിക്കുന്നതെത്രയുണ്ടോ അതിന്റെ ഇരട്ടിക്കിരട്ടി അനര്‍ഹമായതു സ്വീകരിക്കാതിരുന്നാല്‍ കിട്ടുമെന്നത് ചരിത്രസത്യം. 
അനര്‍ഹമായതിനെ അര്‍ഹമാക്കുന്നവര്‍ അധമന്മാര്‍. അനര്‍ഹമായതു കടന്നുകൂടുമോ എന്ന ഭയത്താല്‍ അര്‍ഹമായതില്‍പെട്ടതുപോലും വേണ്ടെന്നുവയ്ക്കുന്നവര്‍ മഹാന്മാര്‍. അവര്‍ ദൈവീകസമ്മാനങ്ങള്‍ക്ക് അര്‍ഹരാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago