HOME
DETAILS

വിപ്ലവം തീര്‍ക്കുന്ന വരകള്‍

  
backup
January 26 2020 | 00:01 AM

how-jamia-millia-walls-reflect-the-revolution465312

സ്ഥലം ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വകലാശാല. ക്യാംപസിന്റെ ഏഴാം നമ്പര്‍ ഗേറ്റിന് മുന്‍വശം സംസ്ഥാന പാതയില്‍ ഒരു മാസത്തോളമായി തുടര്‍ന്നു വരുന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ സമരപ്പന്തല്‍ കാണാം. പറഞ്ഞും പാടിയും ചര്‍ച്ചയായും മുദ്രാവാക്യങ്ങളുമായി സമരപ്പന്തല്‍ ദിനേനെ സജീവമാണ്. സ്ഥലത്തെ ഏറ്റവും തിരക്ക് പിടിച്ച നാലുവരി സംസ്ഥാനപാതയുടെ ഒരു വശം സമരം തുടങ്ങിയത് മുതല്‍ അടഞ്ഞു കിടപ്പാണ്. ക്യാംപസിന് ഒത്ത നടുവിലൂടെ കടന്നുപോകുന്ന പാതയായതിനാല്‍ സമരത്തിന്റെ വേദിയും ഒരു മാസമായിട്ട് ഈ റോഡ് തന്നെയാണ്. സ്റ്റേജിന്റെ പിറകുവശത്തായി ഏകദേശം അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ മതിലുകളും റോഡുകളും കളര്‍ഫുള്ളാണ്. വഴിയിലൂടെ കടന്നുപോവുന്ന യാത്രക്കാരുടെ കണ്ണുകള്‍ തീര്‍ച്ചയായും ഈ ചിത്രങ്ങളില്‍ ഒരു നിമിഷം ഉടക്കാതിരിക്കില്ല. യൂനിവേഴ്‌സിറ്റിയുടെ നാലാം നമ്പര്‍ ഗേറ്റിനിരുവശവുമായി അത്രമേല്‍ ഭംഗിയായി പ്രതിരോധത്തിന്റെ വരകള്‍ ഇടംപിടിച്ചുകഴിഞ്ഞിട്ടുണ്ട്.

 

രോഹിത് വെമുലയും നജീബ് അഹമ്മദും ചന്ദ്രശേഖര്‍ ആസാദും ഭഗത് സിങും മാര്‍ക്‌സും പോരാട്ടത്തിന്റെ പ്രതീകമായ ഷഹീന്‍ ബാഗിലെ സ്ത്രീകളും ഉമ്മാമമാരും അടക്കം സി.എ.എ വിരുദ്ധ സമരത്തിന്റെ നിമിഷങ്ങളോരോന്നും ചുമര്‍ ചിത്രങ്ങളിലെ ഉള്ളടക്കമാണ്. ഫൈസ് അഹമ്മദ് ഫൈസിന്റെ പ്രസിദ്ധമായ 'ഹം ദേഖേംഗേ' യിലെ വരികളും ഇംഗ്ലീഷിലും ഉറുദുവിലും ഹിന്ദിയിലുമുള്ള ആസാദി മുദ്രാവാക്യങ്ങളും വിപ്ലവഗീതങ്ങളും ചുമരെഴുത്തിന്റെ ശബ്ദമുയര്‍ത്തുന്നു. ഒപ്പം മോദിയേയും അമിത് ഷായെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാക്കി ഹാസ്യങ്ങളടങ്ങിയ നര്‍മ്മങ്ങളും ചിത്രങ്ങളിലെ പ്രമേയമായിട്ടുണ്ട്.

 

ജാമിഅയിലെ തന്നെ ഫൈന്‍ ആര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്റിലെ വിദ്യാര്‍ഥികളാണ് ഈ പ്രതിരോധത്തിന്റെ വരകള്‍ക്ക് പിറകിലെ മാസ്റ്റര്‍ ബ്രയിന്‍സ്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ഇരുപത്തൊന്നുകാരിയായ സിമീന്‍ അഞ്ചുമിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സ്വയം സന്നദ്ധ കലാകാരന്മാരാണ് വരകള്‍ക്കു ചുക്കാന്‍പിടിക്കുന്നത്. വയനാട് സ്വദേശിയും ജാമിഅയിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ അഭിരാമും ഒപ്പമുണ്ട്. ഇവരില്‍ പ്രചോദനമുള്‍ക്കൊണ്ട് പ്രദേശത്തുള്ള കലാകാരന്മാരുടെ കൂട്ടായ്മകളും വരകളില്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയായി പങ്കാളികളാകുന്നുണ്ട്.

 


'ഏറ്റവും ലളിതമായി പ്രതിഷേധങ്ങളെ ആശയവത്കരിച്ച് ജനങ്ങളിലേക്ക് എത്തിക്കാന്‍ ചുമര്‍ചിത്രങ്ങള്‍ക്ക് പറ്റുമെന്നതിനാലാണ് ഇങ്ങനെയൊരു ഉദ്യമത്തിന് ഞങ്ങളെ പ്രേരിപ്പിച്ചത്. ഒരു മുദ്രാവാക്യം മുഴക്കുന്നതിനേക്കാള്‍ ഇരട്ടി പ്രതിഫലനം ഒരൊറ്റ നിശ്ചലചിത്രത്തിന് നല്‍കാന്‍ കഴിയും. കാഴ്ചക്കാരന്റെ മനസില്‍ എത്രയും വേഗത്തില്‍ പതിയും, അങ്ങനെ അവരും ഈ പ്രതിഷേധത്തിന്റെ ഭാഗവാക്കാകുന്നു. ദിനേനെ നിരവധി പേര്‍ ചുമര്‍ ചിത്രങ്ങള്‍ കാണാനായെത്തുന്നു. പലരും ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നു. നല്ല അഭിപ്രായങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. വളരെ സന്തോഷമുണ്ട്'- സിമീന്‍ സാക്ഷ്യപ്പെടുത്തുന്നു.


ജാമിഅയില്‍ തുടങ്ങിവച്ച വ്യത്യസ്തമാര്‍ന്ന ഈ പ്രതിഷേധ രീതി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അനുകരിക്കപ്പെടുന്നുണ്ട്. മേല്‍പ്പാലങ്ങളിലും വീടുകളുടെ ഗേറ്റിലും ഗോവണികളിലും അടക്കം തെരുവുകള്‍ ഈ പ്രതിരോധത്തിന്റെ പുതുമയെ ഏറ്റെടുത്ത് കഴിഞ്ഞു. ഷഹീന്‍ ബാഗിലെയും ജാഫറാബാദിലെയും കൊല്‍ക്കത്തയിലേയും പ്രതിഷേധ കേന്ദ്രങ്ങള്‍, മുംബൈ, ബംഗളൂരു നഗരങ്ങളിലടക്കം ഫാസിസ്റ്റ് ഭരണകൂടവിരുദ്ധ ചുമര്‍ ചിത്രങ്ങള്‍ വരഞ്ഞുകഴിഞ്ഞു. ഈ റിപ്പബ്ലിക് ദിനത്തില്‍ മൊത്തം വരക്കൂട്ടായ്മകളെ ഏകോപിപ്പിച്ച് ഡല്‍ഹിയിലെ തെരുവുകള്‍ മുഴുവന്‍ പ്രതിഷേധ വരകള്‍ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കലാകാരന്മാരുടെ സംഘം.


പാട്ടും കൊട്ടും ആട്ടവും വരികളും വാഴ്ത്താരിയും പ്രതിഷേധ രീതിയാകുന്ന ഈ രണ്ടാം സ്വാതന്ത്ര്യസമരത്തോടൊപ്പം ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കപ്പെടുകയാണ് തെരുവിലെ ഓരോ ചുമര്‍ ചിത്രങ്ങളും. ജനങ്ങളെ ബോധവത്കരിക്കുന്നതോടൊപ്പം അവരെ രാഷ്ട്രീയവത്കരിക്കുന്നതില്‍ കൂടി ചുമരെഴുത്തുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. അതിനാല്‍ തന്നെ ശരവേഗത്തില്‍ തെരുവുകളില്‍ നിന്ന് ജനങ്ങളുടെ ഹൃദയം കൂടി കവരുകയാണ് വിപ്ലവം തീര്‍ക്കുന്ന ഈ ചുമരുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago