HOME
DETAILS
MAL
ലിബിയയില്‍ ഐ.എസ് ബന്ദിയായിരുന്ന ഡോക്ടറെ രക്ഷപ്പെടുത്തിയെന്ന് സുഷമ സ്വരാജ്
backup
February 25 2017 | 14:02 PM
ന്യൂഡല്‍ഹി: ലിബിയയില്‍ ഐ.എസ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ ഇന്ത്യന്‍ ഡോക്ടറെ രക്ഷപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ആന്ധ്ര കൃഷ്ണ സ്വദേശി ഡോ. രാമമൂര്‍ത്തി കൊസനമത്തെയാണ് രക്ഷപ്പെടുത്തിയത്.
വെടിയേറ്റ് ഇദ്ദേഹത്തിന് പരുക്കേറ്റിട്ടുണ്ടെന്ന് സുഷമ പറഞ്ഞു. ഇയാളെ ഉടന്‍ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്.
18 മാസങ്ങള്‍ക്കു മുന്‍പാണ് ഇയാളെ ഐ.എസ് തട്ടിക്കൊണ്ടുപോയത്. നേരത്തേ ഐ.എസ് തട്ടിക്കൊണ്ടുപോയ ആറു പേരെ രക്ഷിച്ചിരുന്നതായി സുഷമ ട്വിറ്ററില്‍ പറഞ്ഞു.
We have rescued Dr.Ramamurthy Kosanam in Libya. Dr.Kosanam has suffered a bullet injury. We are bringing him to India shortly. 1/
— Sushma Swaraj (@SushmaSwaraj) February 21, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."