HOME
DETAILS

സി.ബി.ഐയുടെ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചു- അലോക് വര്‍മ

  
backup
January 11 2019 | 03:01 AM

national-tried-to-uphold-cbi-integrity-alok-verma-11-01-2019

ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയത് ബാലിശമായ ആരോപണത്തെ അടിസ്ഥാനമാക്കിയാണെന്ന് അലോക് വര്‍മ. തന്നോട് ശത്രുതയുള്ള ഒരാളുടെ മാത്രം തെറ്റായ, അടിസ്ഥാന രഹിതമായ, ബാലിശമായ ആരോപണങ്ങള്‍ അടിസ്ഥാനമാക്കിയാണ് തന്നെ സ്?ഥലം മാറ്റിയതെന്ന വസ്തുത ഖേദകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡയറക്ടര്‍ സ്ഥാനത്ത് പുനഃസ്ഥാപിച്ചുള്ള സുപ്രിംകോടതി വിധി വന്ന് 48 മണിക്കൂറിനകം വീണ്ടും സ്ഥാന ഭ്രഷ്ടനാക്കിയ കേന്ദ്രത്തിന്റെ നാടകം കളിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.ബി.ഐയുടെ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കാനായിരുന്നു തന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കപ്പെടണം. ബാഹ്യ സമ്മര്‍ദ്ദമില്ലാതെ പ്രവര്‍ത്തിക്കാന്‍ സി.ബി.ഐക്ക് ആകണം. സി.ബി.ഐയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും സ്ഥാപനത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. 2018 ഒക്‌ടോബര്‍ 23 ലെ കേന്ദ്രസര്‍ക്കാര്‍, സി.വി.സി ഉത്തരവുകള്‍ അധികാരപരിധി കടന്നിട്ടുള്ളവയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അംഗവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പ് അവഗണിച്ചാണ് വര്‍മയെ നീക്കിയത്.

കഴിഞ്ഞ ദിവസം അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടറായി പുനര്‍നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി കനത്ത പ്രഹരമേല്‍പിച്ചിരുന്നു. സി.ബി.ഐ ഡയറക്ടറെ നിയമിക്കേണ്ടതും നീക്കേണ്ടതും ഉന്നതാധികാര സമിതിയാണെന്നു ചൂണ്ടിക്കാട്ടിയാണ് പാതിരാത്രി പടിയിറക്കിയ കേന്ദ്ര ഉത്തരവ് സുപ്രിംകോടതി അസാധുവാക്കിയിരുന്നത്. എന്നാല്‍, ഉന്നതാധികാര സമിതിക്ക് ഡയറക്ടറെ മാറ്റാമെന്ന കോടതിവിധിയുടെ മറപിടിച്ച് അടിയന്തരമായി കേന്ദ്രം നടപടിയെടുക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് പുറമെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനു പകരമെത്തിയ ജസ്റ്റിസ് എ.കെ സിക്രി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയതാണ് മൂന്നംഗ ഉന്നതാധികാര സമിതി.
കേന്ദ്ര സര്‍ക്കാരിന്റെ പാതിരാ നാടകത്തിന് തിരശ്ശീല വീഴ്ത്തി കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രിംകോടതി ഉത്തരവിലൂടെ അലോക് വര്‍മ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് തിരികെയെത്തിയത്. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കി കേന്ദ്രം സി.ബി.ഐക്കുമേല്‍ തങ്ങളുടെ സ്വാധീനം ഒന്നുകൂടി ശക്തമാക്കിയത്.

റാഫേല്‍ യുദ്ധവിമാന കരാര്‍ അടക്കം നിര്‍ണായകമായ അന്വേഷണങ്ങള്‍ നടത്താനുള്ള നീക്കമാണ് അലോക്‌വര്‍മയെ തെറിപ്പിച്ചത്. പല ക്രമക്കേടും മോദി ഭരണത്തിലുണ്ടെന്ന് കണ്ടെത്തി അന്വേഷണം ശക്തമാക്കാനുള്ള നീക്കത്തിനിടയിലാണ് വിശ്വസ്തനായ രാകേഷ് അസ്താനയെ മോദി സി.ബി.ഐ തലപ്പത്ത് രണ്ടാമനാക്കിയത്. എന്നാല്‍, അലോക് വര്‍മയുടെ നീക്കം ശക്തമാണെന്നറിഞ്ഞതും അസ്താനക്കെതിരേ അന്വേഷണം തുടങ്ങിയതും മോദിയെ സമ്മര്‍ദത്തിലാക്കി.

തുടര്‍ന്നാണ് സി.ബി.ഐ തലപ്പത്ത് തര്‍ക്കം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ഇരുവരേയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത്. അലോക്‌വര്‍മ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് സുപ്രിം കോടതി അദ്ദേഹത്തെ വീണ്ടും ഡയറക്ടറാക്കി ഉത്തരവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  42 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago