HOME
DETAILS

ഭരണസ്വാധീനത്തില്‍ മഹല്ലുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമം ചെറുക്കും: സമസ്ത

  
backup
January 11, 2019 | 4:11 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a7%e0%b5%80%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2

ബാലുശ്ശേരി: പരമ്പരാഗതമായി സമസ്തയുടെ നിയമാവലിക്ക് വിധേയമായി നടന്നുവരുന്ന മഹല്ലുകളുടെ ഭരണത്തെ രാഷ്ട്രീയ, ഭരണസ്വാധീനം ഉപയോഗപ്പെടുത്തി പിടിച്ചെടുക്കാനുള്ള കാന്തപുരം വിഭാഗത്തിന്റെ കുതന്ത്രങ്ങളെ ചെറുക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രവര്‍ത്തകസമിതി യോഗം പ്രമേയത്തിലൂടെ പറഞ്ഞു.
പയ്യോളി പാലച്ചോളി മഹല്ല് ഭരണം പതിറ്റാണ്ടോളം സമസ്തയുടെ കീഴില്‍ നടന്നുവരുന്നതും ഇപ്പോഴും ഭൂരിപക്ഷം നിവാസികളും സമസ്തയുടെ ആശയത്തില്‍ നിലകൊള്ളുന്നവരുമായിട്ടും വിഘടിതവിഭാഗം കള്ള രേഖകളുണ്ടാക്കി ഭരണം പിടിച്ചടക്കാന്‍ ശ്രമിച്ചെന്ന് യോഗം കുറ്റപ്പെടുത്തി. സുന്നി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍പെടുത്തുന്നതില്‍ യോഗം പ്രതിഷേധിച്ചു. ഭരണകൂട പിന്തുണയിലും രാഷ്ട്രീയ സ്വാധീനത്തിലും നടത്തുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടാന്‍ യോഗം തീരുമാനിച്ചു.
പേരാമ്പ്ര ടൗണ്‍ ജുമാമസ്ജിദിനുനേരെ ഉണ്ടായ മാര്‍ക്‌സിസ്റ്റ് അക്രമം അപലപനീയമാണ്. പൊലിസ് പ്രതിയെ പിടികൂടിയത് സ്വാഗതാര്‍ഹമാണ്. മതസംഘര്‍ഷമുണ്ടാക്കുന്ന നീക്കത്തെ ചെറുക്കുന്ന പൊലിസിനെതിരേ പ്രതികരിക്കുന്ന രാഷ്ട്രീയ നേതൃത്വം സംഘര്‍ഷത്തിനു വളംവച്ചു കൊടുക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി, കെ.സി മുഹമ്മദ് ഫൈസി, ആര്‍.വി അബ്ബാസ് ദാരിമി, കോയ മുസ്‌ലിയാര്‍ പേരാമ്പ്ര, കോയ മുസ്‌ലിയാര്‍ പൂവ്വാട്ട്പറമ്പ് പ്രസംഗിച്ചു. ജന. സെക്രട്ടറി ഉമര്‍ ഫൈസി മുക്കം സ്വാഗതവും അബ്ദുല്‍ ബാരി ബാഖവി നന്ദിയും പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  2 days ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  2 days ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  2 days ago
No Image

വ്യക്തിവൈരാഗ്യം; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന് അയല്‍വാസി

Kerala
  •  2 days ago
No Image

ഒമാനിൽ കോർപറേറ്റ് നികുതി ചട്ടങ്ങളിൽ ഭേദഗതി; ഓഗസ്റ്റ് മുതൽ നികുതി പോർട്ടലിൽ THEQA ലോഗിൻ നിർബന്ധം

oman
  •  2 days ago
No Image

മടങ്ങും മുമ്പ് ചപ്പുചവറുകള്‍ പെറുക്കി മാറ്റി സമരവേദി അടിച്ചു വൃത്തിയാക്കി; പൗരബോധത്തിന്റെ പാഠം കൂടി പകര്‍ന്നു നല്‍കുകയാണ് ജെന്‍സി പിള്ളേര്‍  

National
  •  2 days ago
No Image

രണ്ട് ഡിവൈഡറിലുമിടിച്ച് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; കുറ്റിപ്പുറത്തെ ബസ് അപകടത്തില്‍പെട്ടത് അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ?

Kerala
  •  2 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago