HOME
DETAILS

ദേശീയ കാംപയിന്‍ കമ്മിറ്റിയില്‍ എന്‍.എസ്.എസും ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മേജര്‍ എസ്.ആര്‍ സിന്‍ഹ

  
backup
February 25, 2017 | 8:34 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1

 

കൊച്ചി: സാമ്പത്തിക പിന്നാക്ക വിഭാഗത്തിന്റെ നേട്ടത്തിന് ദേശീയ കാംപയിന്‍ കമ്മിറ്റിയില്‍ എന്‍.എസ്.എസും ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മേജര്‍ എസ്.ആര്‍ സിന്‍ഹ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് എന്‍.എസ്.എസിനേയും കൂട്ടായ്മയിലേക്ക് ക്ഷണിച്ചിരുന്നു. അനുകൂലമായ തീരുമാനം അവരില്‍ നിന്നുണ്ടായില്ല. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തിപ്പെടുമ്പോള്‍ എന്‍.എസ്.എസും ഈ മുന്നണിയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും സിന്‍ഹ പറഞ്ഞു.
സിന്‍ഹ ചെയര്‍മാനായിരുന്ന ദേശീയ സാമ്പത്തിക പിന്നാക്ക കമ്മിഷന്‍ കേന്ദ്രഗവണ്‍മെന്റിന് 2010 ജൂലായില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ആറുവര്‍ഷമായിട്ടും ശുപാര്‍ശകള്‍ ഒന്നും നടപ്പാക്കിയിട്ടില്ല. ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ സംവരണേതരും ഒരാനുകൂല്യവും ലഭിക്കാത്ത മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായ പിന്നോക്കവിഭാഗക്കാരും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നായര്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനു നിവേദനങ്ങള്‍ നല്‍കുകയും സമ്മേളനങ്ങളില്‍ കഴിഞ്ഞ ആറുവര്‍ഷമായി പലതവണ പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തിട്ടുണ്ടെന്ന് സിന്‍ഹ പറഞ്ഞു. സിന്‍ഹയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്ന ദേശീയ ഇ.ബി.സി കാംപയിന്‍ കമ്മിറ്റിക്കു രൂപം നല്‍കിയത്. അഖിലേന്ത്യ ബ്രാഹ്മണ ഫെഡറേഷനാണ് ദേശീയ കാംപയിന്‍ കമ്മിറ്റിയുമായി സഹകരിക്കാന്‍ ആദ്യം സന്നദ്ധത അറിയിച്ചത്.
ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം മനോഹരന്‍ പിള്ളയാണ് കേരളഘടകത്തിന്റെ പ്രസിഡന്റ്. അഖിലേന്ത്യ ട്രഷറര്‍ ഡോ. പ്രദീപ് ജ്യോതിയാണ് സംസ്ഥാന ജറല്‍ സെക്രട്ടറി. 2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേരള സംസ്ഥാന മുന്നാക്ക കമ്മിഷന്‍ നിയമം പാസാക്കിയപ്പോള്‍ അതിലെ ന്യൂനതകള്‍ ബ്രാഹ്മണ ഫെഡറേഷന്‍ ചുണ്ടിക്കാട്ടിയിരുന്നു. സംവരണേതരര്‍ എന്ന പേരില്‍ മതന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വാങ്ങുന്ന ക്രിസ്ത്യന്‍ മതത്തിലെ ഒരു വിഭാഗങ്ങള്‍ക്ക് മുന്നോക്കകമ്മിഷനിലും പ്രാധാന്യം നല്‍കുന്നത് ഇരട്ട ആനുകൂല്യങ്ങള്‍ നല്‍കലാണെന്ന് ഇതിന്റെ ഓര്‍ഡിനന്‍സ് ഘട്ടത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  12 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  12 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  12 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  12 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  12 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  12 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  12 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  12 days ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  12 days ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  12 days ago