കാര്‍ഷിക പുഷ്പമേളയും അലങ്കാരമത്സ്യ പ്രദര്‍ശനവും നടത്തും
കൊച്ചി : അഗ്രികള്‍ച്ചറല്‍ അക്വാ പെറ്റസ് ബ്രീഡേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് (ആപ്ബാറ്റ്) അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ 2017 മാര്‍ച്ച് 30 മുതല്‍ മെയ് 2 വരെ കാര്‍ഷിക പുഷ്പമേളയും അലങ്കാരമത്സ്യ പ്രദര്‍ശനവും പെറ്റ് ഷോയും ചക്ക ഫെസ്റ്റും നടത്തുന്നു.
കേരളത്തിലെമ്പാടുമുള്ള അസോസിയേഷന്റെ കര്‍ഷകര്‍ക്ക് അവര്‍ ഉല്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നേരിട്ട് പൊതുജനങ്ങളിലേക്കെത്തിക്കുക, വീട്ടമ്മമാര്‍ക്ക് അധിക ആദായത്തിനായി തുടങ്ങാവുന്ന ചെറുകിട രീതിയിലുള്ള ഫാം തുടങ്ങുവാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഒപ്പം അവയിലെ അത്യപൂര്‍വ്വ ഇനങ്ങളെ പരിചയപ്പെടുത്താനുമാണ് ലക്ഷ്യമാക്കുന്നത്.മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നവരുടെ സ്റ്റാളുകളും, ഉല്‍പ്പന്നങ്ങള്‍ തയാറാക്കുന്ന ഉപകരണങ്ങള്‍ യന്ത്രങ്ങള്‍, എന്നിവ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ഈ ഫെസ്റ്റിവലില്‍ ഒരുക്കും. കാര്‍ഷിക സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയംസഹായസംഘങ്ങള്‍, സഹകരണസംഘങ്ങള്‍, ജൈവകര്‍ഷകര്‍ എന്നിവര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍, ജൈവപച്ചക്കറി, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, എന്നിവ വില്ക്കാന് സൗജന്യനിരക്കില്‍ സ്റ്റാളുകള്‍ നല്‍കും.
കൂടാതെ ആപ്ബാറ്റ് അസോസിയേഷന് മെമ്പര്‍മാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇവിടെ സൗജന്യമായി പ്രദര്‍ശിപ്പിക്കാം. പ്രദര്‍ശനത്തെക്കുറിച്ച് കൂടുതല്‍ അറിയുവാനായി പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍നമ്പര്‍ 9400190421.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."