അറിവും ആശയവുമുള്ള യുവാക്കള്‍ രാഷ്ട്രത്തിന്റെ കരുത്ത്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍
മുട്ടില്‍: അറിവും ആശയവുമുള്ള യുവാക്കളാണ് എതൊരു രാഷ്ട്രത്തിന്റേയും പ്രസ്ഥാനങ്ങളുടേയും കരുത്തും സമ്പത്തുമെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍. വയനാട് മുസ്‌ലിം ഓര്‍ഫനേജിന്റെ യുവജന പ്രസ്ഥാനമായ ഒയാസിസിന്റെ പുന:രൂപീകരണ സമ്മേളനം 'മെഹ്ഫില്‍ 2016' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കളുടെ ധാര്‍മികബോധം, അറിവ്, ബുദ്ധി, സാമൂഹിക പ്രതിബദ്ധത തുടങ്ങിയവ രാഷ്ട്രത്തിനും സമുദായത്തിനും വേണ്ടി പ്രയോജനപ്പെടുത്തണം. ജനകീയ കൂട്ടായ്മയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ ഡബ്ല്യൂ.എം.ഒ പ്രസ്ഥാനത്തിന് യുവത്വത്തിന്റെ കരുത്ത് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പ്രയോജനപ്പെടുമെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 750 യുവാക്കള്‍ 'മെഹ്ഫില്‍ 2016' ല്‍ സംബന്ധിച്ചു. ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷനായി. കെ.എം ഷാജി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സന്ദേശപ്രസംഗം നടത്തി. ഓര്‍ഫനേജ് അസോസിയേഷന്‍ ഫോര്‍ സോഷ്യോ ഇസ്‌ലാമിക് സര്‍വിസസ്(ഒയാസിസ്) കര്‍മരേഖ ജോയിന്റ് സെക്രട്ടറി മായിന്‍ മണിമ അവതരിപ്പിച്ചു.
വിവിധ വിഷയങ്ങളില്‍ ഡോ: എന്‍ പി ഹാഫിസ് മുഹമ്മദ്, നിസാം വടക്കേകാട്, റഫീഖ് സകരിയ്യാ ഫൈസി എന്നിവര്‍ ക്ലാസെടുത്തു. യതീംഖാനയിലെ വലിയ ഉസ്താദ് കെ അഹമ്മദ് കുട്ടി ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നില്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ഓര്‍ഫനേജ് ട്രഷറര്‍ പി.പി അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റുമാരായ പി.കെ അബൂബക്കര്‍ ഹാജി, എം.കെ അബൂബക്കര്‍ ഹാജി, ഡബ്ല്യൂ.എം.ഒ മാനേജര്‍ മുജീബ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാ മാസ്റ്റര്‍ സ്വാഗതവും എം.പി നവാസ് നന്ദിയും പറഞ്ഞു.ഡബ്ല്യൂ.എം.ഒയുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് യുവത്വത്തിന്റെ ഊര്‍ജ്ജം നല്‍കുന്നതിനാണ് ഒയാസിസ് പുനരുജ്ജീവിപ്പിച്ചത്. പുതുതായി നിലവില്‍വന്ന കമ്മിറ്റിയിലേക്ക് എം.ജെ സിയാവുല്ല, നിഷാദ് ചീരാല്‍, നാദിര്‍ഷാ, ഷമീര്‍ കോട്ടക്കുന്ന്, ജലീല്‍് വാകേരി, ഷംസാദ് അലി, ഇര്‍ഷാദ് നായ്ക്കട്ടി, എം. പി നവാസ്, ലുക്ക്മാനുല്‍ ഹക്കീം, എം.എം ബഷീര്‍, ഷക്കീര്‍, ഹഫീസ് അലി, കെ.എച്ച് ജറീഷ്, കെ.കെ അന്‍വര്‍, ശിഹാബ് കാര്യകത്ത്, കെ റഹനീഫ്, സുഹൈല്‍, മുനീര്‍ വടകര, അഷ്‌കര്‍ കോറോം, അസ്ഹറുദ്ദീന്‍ കല്ലായി, അബ്ദുല്ല മണത്തല, മമ്മൂട്ടി കണ്ണാടി, അഷ്‌കര്‍ ചക്കാലക്കല്‍, സബീല്‍ വാളാട്, ഇസാമായില്‍ അരണപ്പാറ എന്നിവരെ തിരെഞ്ഞടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."