HOME
DETAILS

റോഡരികില്‍ വന്‍തോതില്‍ മാലിന്യം തള്ളിയ രണ്ടുപേര്‍ അറസ്റ്റില്‍

  
backup
January 11, 2019 | 5:53 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8b%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-2

വര്‍ക്കല: കുരയ്ക്കണ്ണി വലിയവീട്ടില്‍ ഭഗവതി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള റോഡില്‍ വന്‍തോതില്‍ മാലിന്യം തള്ളിയ രണ്ടുപേരെ വര്‍ക്കല പൊലിസ് അറസ്റ്റ് ചെയ്തു.
അന്‍പതോളം വലിയ കവറുകളിലാക്കിയാണ് റിസോര്‍ട്ടുകളില്‍ നിന്നുള്ള മാലിന്യം കൊണ്ടിട്ടത്. പത്തനംതിട്ട വടക്കേടത്ത് കാവ് രഘുഭവനത്തില്‍ അജികുമാര്‍ (48), വര്‍ക്കല കുരയ്ക്കണ്ണി വടക്കേ കല്ലാഴിയില്‍ ഇസ്മായില്‍ (21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഓട്ടോയില്‍ കൊണ്ട് വന്നാണ് മാലിന്യം നിക്ഷേപിച്ചത്.രാവിലെയാണ് പരിസരവാസികള്‍ കണ്ടത്. കവറുകള്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ റിസോര്‍ട്ടില്‍ നിന്നുള്ള മാലിന്യ മാണെന്ന് മനസിലാക്കി. പരിശോധനയ്ക്കിടെ പാപനാശത്തെ ട്രൂ തോമസ് എന്ന റിസോര്‍ട്ടിന്റെ ബില്‍ അതില്‍ നിന്നും ലഭിച്ചു. നാട്ടുകാര്‍ വിവരം പൊലിസിനെ അറിയിച്ചു. ഉക്രയിന്‍ സ്വദേശിയാണ് റിസോര്‍ട്ട് നടത്തുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഉടമയെ വിളിച്ച് വരുത്തി. റിസോര്‍ട്ടിലെ മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ഒരാളെ ഏല്‍പ്പിച്ചിരുന്നെന്നും അതിനായി അയ്യായിരം രൂപ കൊടുത്തെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം നീക്കാന്‍ ക്വട്ടേഷനെടുത്ത അജികുമാറിനെയും മാലിന്യം കൊണ്ടിടാന്‍ ഉപയോഗിച്ച ഓട്ടോയുടെ ഡ്രൈവര്‍ ഇസ്മായിലിനെയും പിടികൂടിയത്. ആരാധനാലയത്തിന് സമീപം ജനവാസ കേന്ദ്രത്തില്‍ വന്‍ തോതില്‍ മാലിന്യം തള്ളിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.
മാലിന്യം നിക്ഷേപിക്കരുതെന്ന നഗരസഭയുടെ ബാനര്‍ കെട്ടിയതിന് മുന്നിലാണ് മാലിന്യമിട്ടത്. വന്‍തോതില്‍ മാലിന്യം തള്ളിയ വിവരം നഗരസഭാ നേതൃത്വത്തെ കൗണ്‍സിലര്‍ രാഗശ്രീ അറിയിച്ചിട്ടും ആരും സ്ഥലത്തെത്തിയില്ല. സംഭവം നേരിട്ട് മനസ്സിലാക്കാനും മാലിന്യം നീക്കാനും നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ കൗണ്‍സിലറും പ്രദേശവാസികളും പ്രതിഷേധിച്ചു. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും വര്‍ക്കല ടൂറിസം ലാന്‍ഡ് ഓണേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയും ചേര്‍ന്നാണ് മാലിന്യം നീക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടുത്തെത്തി രണ്ടാം ആണ്ട്: പുനരധിവാസ പട്ടികയിലില്ലാതെ ദുരന്തബാധിതർ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സ്‌കൂൾ തുറന്നിട്ടും ഫിറ്റ്‌നസില്ലാതെ എണ്ണായിരത്തോളം ബസുകൾ; റോഡിലിറങ്ങിയാൽ പണി കിട്ടും, പരിശോധന കർശനമാക്കി എം.വി.ഡി

Kerala
  •  a month ago
No Image

 ഹരജി തള്ളി, ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സി.എം.ആര്‍.എല്ലിന് തിരിച്ചടി 

Kerala
  •  a month ago
No Image

കെ.എ റഹ്മാൻ സ്മാരക പരിസ്ഥിതി പുരസ്കാരം: സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

Kerala
  •  a month ago
No Image

ഉമ്മ പകർന്നുനൽകിയ പ്രകൃതിസ്നേഹം; ലോകമെങ്ങും പച്ചപ്പ് പടർത്തി താമരശ്ശേരിയിലെ അബ്ദുൽ റഷീദും മകൾ നൂറ സൈനബും; പരിസ്ഥിതി ദിനത്തിൽ കോഴിക്കോട് കലക്ടറേറ്റിൽ കാട്ടുചെമ്പകം നട്ട് പുതിയ ദൗത്യം

Kerala
  •  a month ago
No Image

'ഒന്നിനും കൊള്ളാത്തവര്‍, മമതയുടെ ജനപ്രീതിയില്‍ ജയിച്ചവര്‍, ബി.ജെ.പിക്കെതിരെ പോരാടാന്‍ ത്രാണിയില്ലാത്തവര്‍' വിമത എം.എല്‍.എമാര്‍ക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര

National
  •  a month ago
No Image

ഒഴിവുകൾ നികത്താൻ സ്ഥാനക്കയറ്റം നൽകണമെന്ന പൊതുനിയമമില്ല: സുപ്രിംകോടതി 

National
  •  a month ago
No Image

'ഇനിയൊരു പരീക്ഷയ്ക്ക് ധൈര്യമില്ല, അമ്മേ, അച്ഛാ... ക്ഷമിക്കണം'; നീറ്റ് വിവാദത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനിയുടെ കത്ത് പുറത്ത്

National
  •  a month ago
No Image

പൊതുതെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡല പുനർനിർണയത്തിന് നീക്കം; സമവായത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

കോടതികളിലെ എ.ഐ ഉപയോഗം: കരട് ചട്ടങ്ങൾ പുറത്തിറക്കി സുപ്രിംകോടതി

National
  •  a month ago

No Image

യു.എ.ഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും: രാജ്യവ്യാപകമായി ജാഗ്രതാ നിർദേശം | UAE Weather Alert

uae
  •  a month ago
No Image

'കോടിയേരിയുടെ മരണശേഷം പാർട്ടി തിരിഞ്ഞുനോക്കിയില്ല, ആവശ്യത്തിന് വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല'; എം.വി ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി വിനോദിനി കോടിയേരി

Kerala
  •  a month ago
No Image

'പണി സിമന്റ് ചാക്ക് പൊട്ടിക്കൽ മാത്രം, കൂലി 1200 രൂപ, 50 ചാക്കിന് മുകളിൽ പോയാൽ അധികക്കൂലി വേണം'; ചങ്ങനാശ്ശേരിയിൽ സി.ഐ.ടി.യു നേതാവിന്റെ ഭീഷണിയിൽ കരാറുകാരൻ റോഡ് പണി നിർത്തി

Kerala
  •  a month ago
No Image

സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചു; നാളെ പുലർച്ചെ എത്തും; അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആശങ്ക; സുരക്ഷ മുൻനിർത്തി കുടുംബം മാറിത്താമസിച്ചു

National
  •  a month ago