മെക്ക സംസ്ഥാന എക്സിക്യൂട്ടീവ് ക്യാംപിന് നാളെ തുടക്കം
മലപ്പുറം: മുന്നാക്ക സാമ്പത്തിക സംവരണം മേര്പ്പെടുത്തുന്നതില് ഒരേ നിലപാടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇരട്ടത്താപ്പും വഞ്ചനയും തിരിച്ചറിഞ്ഞ് നിയമപരമായ നടപടികളടക്കമുള്ള ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനും കെ.എ.എസ് സംവരണ നിഷേധം, ദേവസ്വം ബോര്‍ഡിലെ മുന്നോക്ക സംവരണം, വഖ്ഫ് ബോര്‍ഡിലെ നിയമനം പി.എസ്.സിക്ക് വിടല്‍ തുടങ്ങിയ ഇടത് സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ തിരുത്താനും, ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കാന്‍ ആവശ്യമായ ഫണ്ട് ബജറ്റില്‍ ഉള്‍പ്പെടുത്താനും പിണറായി സര്‍ക്കാര്‍ തയാറാകണമെന്ന് മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന് (മെക്ക) സംസ്ഥാന എക്സിക്യുട്ടീവ് ക്യാംപ് സംഘാടക സമിതി ആവശ്യപ്പെട്ടു.
നാളെ നിലമ്പൂര്‍ ചന്തക്കുന്നില്‍ ചാലിയാര്‍ ഡോര്‍മെറ്ററി ഹാളില്‍ തുടങ്ങുന്ന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാംപ് രാവിലെ ഒന്‍പതിന് പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. നിലമ്പൂര്‍ നഗരസഭാ വൈസ് ചെയര്മാന് പി.വി ഹംസ മുഖ്യപ്രഭാഷണം നടത്തും. അഞ്ചു സെഷനുകളിലായി ഡോ. പി.പി അബ്ദുല്‍ഹഖ്, ഡോ. പി. നസീര്‍, വി.എസ് മുഹമ്മദ് ഇബ്രാഹീം, മെക്ക ജനറല്‍ സെക്രട്ടറി എന്‍.കെ അലി, ഡോ. കുഞ്ഞിമുഹമ്മദ് പുലവത്ത്, ഡോ. പി.ടി അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. ഞായറാഴ്ച വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി യോഗത്തില്‍ മെക്ക സീനിയര്‍ വൈസ് പ്രസിഡന്റ് പി.എം.എ ജബ്ബാര്‍ അധ്യക്ഷനായി. ക്യാംപ് കോഡിനേറ്റര്‍ സി.എച്ച് ഹംസ മാസ്റ്റര്‍ ക്യാംപ് രൂപരേഖ അവതരിപ്പിച്ചു. ക്യാംപ് ഡയറക്ടര്‍ സി.ടി കുഞ്ഞയമ്മു മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് എം.എം നൂറുദ്ദീന്‍ മാസ്റ്റര്‍, സെക്രട്ടറി സി.എം.എ ഗഫൂര്‍, കെ.കെ മുഹമ്മദ്, കെ.പി മുഹമ്മദാലി, ഇ.പി.എം മുനീര്‍, സി.എം ഇബ്രാഹീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."