പിണറായിക്ക് മംഗളൂരുവില്‍ ഉജ്ജ്വല സ്വീകരണം
മംഗളൂരു: മത സൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം. വന്‍ പൊലിസ് സംഘവും മാധ്യമ പ്രവര്‍ത്തകരും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും പിണറായിയെ കാത്ത് മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.
മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ എത്തിയെങ്കിലും വന്‍ സുരക്ഷ കാരണം ദൂരെ നില്‍ക്കാനേ സാധിച്ചുള്ളൂ. നൂറുകണക്കിന് പൊലിസുകാരുടെ അകമ്പടിയോടെ പിണറായി പിന്നീട് മംഗളൂരു താജ് ഹോട്ടലിലേക്ക് പോയി. 12 മണിയോടെ മംഗളൂരു ഐ.എം.എ ഹാളില്‍ 'വാര്‍ത്താ ഭാരതി' പത്രത്തിന്റെ എഡിഷന്‍ ഉദ്ഘാടനവും പിണറായി വിജയന്‍ നിര്‍വഹിച്ചു. മൂന്നോടെ ജ്യോതി സര്‍ക്കിളില്‍ നിന്നും അംബേദ്കര്‍ സര്‍ക്കിളില്‍ നിന്നും മതസൗഹാര്‍ദ്ദ റാലി ആരംഭിച്ചു. കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള റാലിയായിരുന്നു സി. പി.എം മംഗളൂരുവില്‍ സംഘടിപ്പിച്ചത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ച ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളും പിണറായി വിജയനെ തടയാന്‍ സാധ്യതതയുള്ളതിനാല്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. എന്നാല്‍ മുഖ്യമന്ത്രിയെ തടയില്ലെന്നും പ്രതിഷേധത്തിന്റെ ഭാഗമായാണ് ഹര്‍ത്താലെന്നും നളിന്‍കുമാര്‍ കട്ടില്‍ എം.പി അറയിച്ചു.
പിണറായിക്ക് എല്ലാവിധ സുരക്ഷയുമൊരുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പു നല്‍കയിരുന്നു. സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പത്ത് കെ.എസ്.ആര്‍.ടി.സി ബസ് തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് അന്തര്‍ സംസ്ഥാന സര്‍വിസ് നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."