HOME
DETAILS
MAL
ബാലവേല അറിയിക്കാനും ടോള്‍ഫ്രീ നമ്പരുണ്ടെന്ന് മന്ത്രി
backup
June 12 2016 | 20:06 PM
കോഴിക്കോട്: കുട്ടികളെ കാണാതാകുന്നത് മുതല്‍ അവര്‍ക്കെതിരേയുള്ള പീഡനം വരെയുള്ള മുഴുവന്‍ പ്രശ്‌നങ്ങളും അറിയിക്കാന്‍ ചൈല്‍ഡ് ലൈനിന്റെ 1098 ടോള്‍ഫ്രീ നമ്പറുള്ളതുപോലെ ബാലവേലയെക്കുറിച്ച് വിവരമറിയിക്കാന്‍ തൊഴില്‍ വകുപ്പിന് കീഴില്‍ രണ്ടു ടോള്‍ഫ്രീ നമ്പരുള്ള കാര്യം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഓര്‍മിപ്പിച്ചു.
155214, 180042555214 എന്നിവയാണ് ഈ നമ്പറുകള്‍. ബാലവേല മാത്രമല്ല, തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നങ്ങള്‍ക്കും ഫോണില്‍ നിന്ന് സൗജന്യമായി ഈ നമ്പറുകളിലേക്ക് വിളിക്കാം. ലോക ബാലവേല വിരുദ്ധദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."