HOME
DETAILS

ഇടതുമുന്നണിക്കുള്ളില്‍ ആശയക്കുഴപ്പം

  
backup
January 28 2020 | 04:01 AM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


തിരുവനന്തപുരം : പൗരത്വവിഷയത്തില്‍ സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യത്തെ പരസ്യമായി വിമര്‍ശിച്ചു നിലകൊള്ളുന്ന ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ ആശയകുഴപ്പം. പ്രതിപക്ഷനേതാവിന്റെ പ്രമേയത്തെ തള്ളിപ്പറഞ്ഞുകൊണ്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനും മന്ത്രിമാരായ ഇ.പി ജയരാജനും എ.കെ ബാലനും രംഗത്തെത്തി. ഇതോടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നില്ലെന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഇടതുമുന്നണിക്കകത്ത് തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. പ്രമേയത്തിന് രാഷ്ട്രീയമായ ദുരുദ്ദേശ്യമുണ്ടെന്നാണ് സി.പി.എം നേതാക്കള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ നോട്ടിസ് നിയമപരമായി നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിയിട്ടുള്ള സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നോട്ടിസ് പരിഗണിക്കണമോയെന്ന് വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശകസമിതി തീരുമാനിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.


ചട്ടം 130 അനുസരിച്ചാണ് ചെന്നിത്തലയുടെ നോട്ടിസ. ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള പ്രതിപക്ഷനേതാവിന്റെ പ്രമേയത്തില്‍ ഇടതുമുന്നണി തീരുമാനമെടുത്തിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രമേയം അവതരണയോഗ്യമാണോയെന്നത് സ്പീക്കര്‍ തീരുമാനിക്കട്ടെയെന്നാണ് കാനം രാജേന്ദ്രന്‍ പറയുന്നത്.
മുന്നണികളും പാര്‍ട്ടികളുമല്ല, പ്രമേയത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും ഗവര്‍ണര്‍ക്കെതിരായി ഇത്തരമൊരു പ്രമേയം മുന്‍പ് അവതരിപ്പിച്ചിട്ടില്ലെന്നും കാനം പറയുന്നു. എന്നാല്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകണമെന്ന ആഗ്രഹമാണ് പ്രതിപക്ഷനേതാവിനെന്നും രാഷ്ട്രീയ ദൂരുദ്ദേശ്യത്തോടെയാണ് പ്രമേയം കൊണ്ടുവന്നതെന്നുമായിരുന്നു മുന്നണി കണ്‍വീനര്‍ വ്യക്തമാക്കിയത്. നയപ്രഖ്യാപനപ്രസംഗത്തില്‍ 29ന് ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ച് പ്രമേയത്തെ പിന്തുണയ്ക്കുന്ന കാര്യം തീരുമാനിക്കാമെന്നാണ് ഇടതുമുന്നിയുടെ ആലോചന. പ്രമേയത്തെ തള്ളിപ്പറഞ്ഞു എല്‍.ഡി.എഫ് കണ്‍വീനര്‍ ആദ്യം രംഗത്തെത്തിയെങ്കിലും ഇക്കാര്യത്തില്‍ മുന്നണിക്കകത്ത് ആശയകുഴപ്പം നിലനില്‍ക്കുകയാണ്. ഗവര്‍ണര്‍ എടുക്കുന്ന സമീപനം പൗരത്വനിയമത്തെ എതിര്‍ക്കുന്നവരില്‍ വലിയ എതിര്‍പ്പ് സൃഷ്ടിച്ചിരിക്കുകയാണ്.


അതിനാല്‍ പ്രതിപക്ഷപ്രമേയത്തെ എതിര്‍ത്താല്‍ രാഷ്ട്രീയ തിരിച്ചടിയാകുമോയെന്നതാണ് ഇടതുമുന്നണിയുടെ ഭയം. സര്‍ക്കാര്‍ നിലപാടിനെയും എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയെയും വലിയൊരു സമൂഹം പിന്തുണയ്ക്കാന്‍ എത്തിയത് ഇടതുമുന്നണിക്ക് കിട്ടിയ രാഷ്ട്രീയനേട്ടം കൂടിയാണ്. ഇതു ഇല്ലാതെയാകുമോയെന്നാതാണ് ആശങ്ക. എന്നാല്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ്പ്രമേയനോട്ടിസില്‍ ഉറച്ച് നില്‍ക്കുന്നതായി പ്രതിപക്ഷനേതാവ് പറഞ്ഞു. സഭയെ അവേഹേളിച്ച ഗവര്‍ണര്‍ക്കെതിരെ സഭാനേതാവായ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും സഭയുടെ അന്തസ്സ് കാക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടതിനാലാണ് താന്‍ നോട്ടിസ് നല്‍കിയതെന്നും ചെന്നിത്തല വിമര്‍ശിച്ചു. സത്യത്തില്‍ താനായിരുന്നില്ല, മുഖ്യമന്ത്രിയായിരുന്നു പ്രമേയം കൊണ്ടുവരേണ്ടിയിരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കിയതിലൂടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും ചെന്നിത്തലയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. സര്‍ക്കാരിനും നിയമസഭയ്ക്കുമെതിരായ ഗവര്‍ണറുടെ പ്രവര്‍ത്തനത്തെ നിസ്സാരമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗവര്‍ണറെ മടക്കി വിളിക്കണമെന്ന പ്രമേയം സര്‍ക്കാരാണ് കൊണ്ടു വരേണ്ടിയിരുന്നത്. ഭരണപക്ഷം അതിന്റെ കടമ നിര്‍വഹിക്കാന്‍ തയാറാകാത്തതിനാലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത്. റിപ്പബ്ലിക് ദിന പരേഡിന് ശേഷം ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി. ഭരണകക്ഷികള്‍പോലും പറയാത്ത പ്രശംസ ഗവര്‍ണര്‍ നടത്തിയത് പലവിധ സംശയങ്ങള്‍ക്കും വഴി തുറക്കുന്നതായും ചെന്നിത്തല ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago