HOME
DETAILS
MAL
കഞ്ചാവ് കൈവശംവച്ച കേസ്: പ്രതികള്‍ക്ക് തടവുശിക്ഷ
backup
January 11 2019 | 06:01 AM
തൃശൂര്‍: കടവല്ലൂര്‍ കൊരട്ടിക്കര കല്ലുപുറത്ത് വില്‍പ്പന നടത്തുന്നതിനായി കഞ്ചാവ് കൈവശം വച്ച കുറ്റത്തിനു പ്രതികള്‍ക്കു തടവുശിക്ഷ വിധിച്ചു.
ചാലിശ്ശേരി വില്ലേജ് മുക്കില്‍ പീടിക ദേശത്ത് ആലുങ്കല്‍ വീട്ടില്‍ ഹുസൈന്(67), ചാലിശ്ശേരി കൗക്കോട് ദേശത്ത് പരീക്കുന്നത്ത് വീട്ടില്‍ മുഹമ്മദ് (57) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
ഹുസൈന് അഞ്ചു വര്‍ഷം കഠിന തടവിനും അന്‍പതിനായിരം രൂപ പിഴയടക്കാനും പിഴയടക്കാത്ത പക്ഷം ആറു മാസം കഠിനതടവ് അനുഭവിക്കാനും, മുഹമ്മദിനെ ആറു മാസം കഠിന തടവിനും അയ്യായിരം രൂപ പിഴയടക്കാനും പിഴയടക്കാത്ത പക്ഷം ഒരു മാസം കഠിന തടവിനും ശിക്ഷിച്ചു. വടക്കാഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ജി.ഹരികൃഷ്ണപിള്ളയാണ് കേസന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."