റാഫി ജോസ് കോര്പറേഷന് ഡെപ്യൂട്ടി മേയര്‍
തൃശൂര്‍: കോര്പറേഷന് ഡെപ്യുട്ടി മേയറായി പി. റാഫി ജോസിനെ തിരഞ്ഞെടുത്തു. ചിയ്യാരം സൗത്ത് ഡിവിഷനില്‍ നിന്ന് വിജയിച്ച റാഫി ജോസ് എന്ന കുട്ടി റാഫി സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്.
യു.ഡി.എഫ് മുന്നണിയിലായിരുന്ന റാഫി ഒരു വര്‍ഷം മുന്‍പാണ് സി.പി.എം പാളയത്തിലെത്തിയത്. കഴിഞ്ഞ മേയര്‍ തിരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് അനുകൂലമായി ഇദ്ദേഹം വോട്ട് ചെയ്തിരുന്നു.
മുന്‍ ഡെപ്യുട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിക്കു തന്നെ അവസരം നല്‍കണമെന്ന ചര്‍ച്ചയുണ്ടായെങ്കിലും അത് മാറ്റിയാണ് കുട്ടിറാഫിക്ക് സി.പി.എം അവസരം നല്‍കിയത്. എ പ്രസാദായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി. മൊത്തം 55 കൗണ്‍സിലര്‍മാരുള്ള കോര്‍പറേഷനില്‍ ആറ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
ജില്ലാ കലക്ടര്‍ ടി.വി അനുപമയായിരുന്നു വരണാധികാരി. റാഫി ജോസിന് 26 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 22 വോട്ടുകള്‍ എ. പ്രസാദിന് ലഭിച്ചു.
സി.പി.എമ്മിന്റെ മുക്കാട്ടുകര ഡിവിഷന് കൗണ്‍സിലര്‍ ഇ.ടി ജോണിയുടെ വോട്ട് അസാധുവായി. ഈശ്വര നാമത്തിലായിരുന്നു റാഫിയുടെ സത്യപ്രതിജ്ഞ. മേയര്‍ അജിത വിജയന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എല്‍.ഡി.എഫിന്റെ നയം നടപ്പിലാക്കുമെന്നും തുടങ്ങിവെച്ച പദ്ധതി ഉടന്‍ ജനങ്ങളിലെത്തിക്കുമെന്നും പുതിയ ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. കെ രാജന് എം.എല്‍.എ അടക്കമുള്ള പ്രമുഖര്‍ റാഫി ജോസിനെ അനുമോദിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."