HOME
DETAILS
MAL
തലശ്ശേരി ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കും: മന്ത്രി
backup
June 12 2016 | 21:06 PM
തലശ്ശേരി: ജനറല്‍ ആശുപത്രി സൂപ്പര്‍ സ്പെഷ്യലിറ്റി തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കാര്‍ഡിയോളജി ന്യൂറോളജി നെഫ്രോളജി തുടങ്ങിയ യൂണിറ്റുകള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. വികസനത്തിന് തടസ്സമായി നില്ക്കുന്നതില് പ്രധാന തടസ്സം സ്ഥലപരിമിതിയാണ്. പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമം നഗരസഭ ചെയര്‍മാനുമായി ചര്‍ച്ച ചെയ്യും .കേടായ എക്സെറേ, സ്കാനിങ് മുതലായവ കാര്യക്ഷമമാക്കാനുള്ള ശ്രമം തുടങ്ങുംപ്രവര്ത്തനക്ഷമമല്ലാത്ത ജനറേറ്റര്‍ സംവിധാനം കാര്യക്ഷമമാക്കും ഇതിനായി പ്രത്യേക വൈദ്യുതി ലൈന്‍ സ്ഥാപിക്കും ഇന്നലെ ഉച്ചയോടെ ആശുപത്രിയിലെത്തിയ മന്ത്രിയോടൊപ്പം എ .എന്‍ ഷംസീര്‍ എം. എല്‍. എ, നഗരസഭ ചെയര്മാന് സി.കെ രമേശന് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."