HOME
DETAILS
MAL
വ്യാപാരികള്‍ക്കുള്ള ക്ഷേമനിധി പെന്ഷന് വിതരണം ചെയ്തു
backup
February 25 2017 | 22:02 PM
പൂനൂര്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂര് യൂനിറ്റ് അംഗങ്ങളായ പത്തുപേര്‍ക്ക് കേരള സര്‍ക്കാര്‍ അനുവദിച്ച ക്ഷേമനിധി പെന്ഷന് ചെക്കുകള്‍ വിതരണം ചെയ്തു. പൂനൂര് വ്യാപാരഭവനില്‍ നടന്ന പരിപാടിയില്‍ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. അബ്ദുല്‍ ശുക്കൂര്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി സി.കെ അബ്ദുല്‍അസീസ് ഹാജി മുതിര്‍ന്ന വ്യാപാരിയായ എം.ബി ചോയിക്ക് ചെക്ക് നല്കി ഉദ്ഘാടനം ചെയ്തു. കെ. അബ്ദുല്‍ മജീദ്, എ.വി നാസര്‍, പി.കെ മുസ്തഫ, ജമീല, നദീറ സംസാരിച്ചു. പി. മൊയ്തീന് ഹാജി സ്വാഗതവും സി.പി അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."