ഇന്ത്യയില്‍ പിന്നിട്ടത് അസഹിഷ്ണുതയുടെ നാലര വര്‍ഷം: രാഹുല്‍ ഗാന്ധി 'പ്രളയം: യു.എ.ഇ സഹായം ലഭിക്കാത്തത് ബാധിച്ചത് ഇന്ത്യയുടെ പ്രതിച്ഛായയെ'
കോഴിക്കോട്: പ്രളയാനന്തരം യു.എ.ഇയില്‍ നിന്നുള്ള 700 കോടി ധനസഹായം കേരളത്തിന് ലഭിക്കാത്തത് അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് മുന്‍ അംബാസഡറും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും കൂടിയായ ടി.പി ശ്രീനിവാസന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് ഭരണകൂടം വന്നാലും ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് തീവ്രവാദവും ഭീകരവാദവുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
ദേശീയതയുടെ വളര്‍ച്ച ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ല. ഐക്യരാഷ്ട്ര സംഘടനയുടെ തത്വങ്ങള്‍ക്ക് എതിരായാണ് രാഷ്ട്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ രാജ്യവും നയതന്ത്രബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടണ്ടിയാണെന്നും അത് പരസ്പര സഹവര്‍ത്തിത്വം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്ക്ക് മൗനം പാലിക്കാന്‍ സാധിക്കില്ല. സ്ത്രീ സുരക്ഷയില്‍ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ പിന്നോട്ടാണ്. സ്ത്രീ ശാക്തീകരണത്തിനുള്ള കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും മത്സര രാഷ്ട്രീയത്തില്‍ ചില കാര്യങ്ങളില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ച ഇന്ത്യയെ മോശമായി ബാധിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖ ഇന്ത്യന്‍ നയതത്രജ്ഞനായ വേണു രാജമണി പറഞ്ഞു. അയല്‍പക്ക രാജ്യങ്ങളുമായി സൗഹൃദ ബന്ധമില്ലാതെ നയതന്ത്രത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ലെന്നും അവസരങ്ങള്‍ക്കനുസരിച്ച് ചൈനയെപ്പോലെ ഇന്ത്യ പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."