സംഘ്പരിവാറിന്റേത് തെരഞ്ഞെടുപ്പിനുള്ള മുതലെടുപ്പ് ശ്രമം: ഇ.ടി
ഫൈസാബാദ്(പട്ടിക്കാട്): പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കി സംഘ്പരിവാര്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുത്വലാഖ്, പൗരത്വം, സാമ്പത്തിക സംവരണം എന്നീ ബില്ലുകളും വിവിധ ഓര്‍ഡിനന്‍സുകളും നിയമ നിര്‍മാണങ്ങളും കൊണ്ടു വരുന്നതിലൂടെ ബി.ജെ.പി ഇതാണ് ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളന ഭാഗമായി നടന്ന യൂനിറ്റി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇ.ടി.
ബാബരി മസ്ജിദ് തകര്‍ത്തതിനു ശേഷം രാജ്യത്ത് പ്രശ്‌നങ്ങള്‍ തുടരുകയാണ്. കോടതി എന്തു തന്നെ പറഞ്ഞാലും രാമക്ഷേത്രം നിര്‍മിക്കുമെന്ന നിലപാടാണ് ബി.ജെ.പിക്കുള്ളത്. ഇന്ത്യന്‍ ദേശീയതക്ക് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും ആളുകളെ കൊല്ലുന്നത് പോലും നിസാരമായി കാണുകയും ചെയ്യുന്നു.
യു.എ.പി.എ, അഫ്‌സ്പ, രാജ്യദ്രോഹ കുറ്റം തുടങ്ങിയ നിയമങ്ങള്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്.
നിയമങ്ങള്‍ നിര്‍മിക്കുന്നത് പോലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കുന്നു. മുത്വലാഖ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അപൂര്‍വമാണെന്നറിഞ്ഞിട്ടും ഓര്‍ഡിനന്‍സ് ഇറക്കിയത് ഇതിന് ഉദാഹരണമാണ്. രാജ്യത്തുണ്ടായ ഏറ്റവും പരിതാപകരമായ ബില്ലായിരുന്നു ഇത്. മുത്വലാഖിലൂടെ വിവാഹബന്ധം ഇല്ലാതാവില്ലെന്നു പറയുന്നവര്‍ പിന്നെയെന്തിനാണ് ഭര്‍ത്താവിനെ ജയിലിലടക്കുന്നത്. സംവരണ തത്വങ്ങള്‍ മാറ്റിമറിച്ചാല്‍ മണ്ഡല്‍ കമ്മിഷനു നേരെയുണ്ടായ അക്രമങ്ങള്‍ ആവര്‍ത്തിക്കുമെന്നു മോഡി മനസിലാക്കുന്നു.
സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ ഉദ്ദേശ്യമില്ലെന്നു ജനപ്രതിനിധിയുടെ ചോദ്യത്തിനു ഉത്തരം നല്‍കിയതിന്റെ പിറ്റേന്നു തന്നെ ബില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നുവരേയില്ലാത്ത നടപടികളാണിതെല്ലാം.
വിദ്യാഭ്യാസ, ചരിത്ര, സാംസ്‌കാരിക വകുപ്പുകളുടെ തലപ്പത്തു മുഴുവന്‍ ഇതുമായി ബന്ധമില്ലാത്തവരെ നിയമിക്കുകയാണ്.
ബി.ജെ.പിക്കു വേണ്ടി ചരിത്രം മാറ്റിമറിക്കുന്നവരെയും അവര്‍ക്ക് ദാസ്യവേല ചെയ്യുന്നവരേയുമാണ് ഇതു ഏല്‍പിക്കുന്നത്. വര്‍ഗീയ വിദ്വേഷം വളര്‍ത്തി ചേരിതിരിവുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറാമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിലേക്കുള്ള വഴിയെളുപ്പമാക്കുകയാണ് വിദ്വേഷം പ്രചരിപ്പിക്കുന്നതിലൂടെ സംഘ്പരിവാര്‍ ശ്രമമെന്നു കെ.എം ഷാജി എം.എല്‍.എ പറഞ്ഞു. വിശ്വാസത്തെ യുക്തികൊണ്ടു വ്യാഖ്യാനിക്കാനാവില്ല. ശബരിമല വിഷയത്തില്‍ വിശ്വാസത്തെ യുക്തികൊണ്ടു അളക്കുകയാണ് ചെയ്തതെന്നും കെ.എം ഷാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."