HOME
DETAILS

209 തടവുകാരെ മോചിപ്പിച്ച ഉത്തരവ് റദ്ദാക്കി

  
backup
January 11 2019 | 19:01 PM

209-%e0%b4%a4%e0%b4%9f%e0%b4%b5%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%89%e0%b4%a4

 

കൊച്ചി: വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ സമയത്ത് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 209 തടവുകാരെ ജയില്‍ മോചിതരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി.


10 വര്‍ഷം ജയിലില്‍ കഴിഞ്ഞവര്‍ക്ക് ശിക്ഷായിളവ് നല്‍കി 2011 ഫെബ്രുവരി 18ന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ പുറപ്പെടുവിച്ച ഉത്തരവാണ് കോടതി റദ്ദാക്കിയത്. വധശിക്ഷ ലഭിക്കത്തക്ക കുറ്റം ചെയ്തവരെ 14 വര്‍ഷത്തെ ശിക്ഷാ കാലയളവ് കഴിഞ്ഞുമാത്രമേ വിട്ടയക്കാനാവൂവെന്ന നിയമം മറികടക്കാന്‍ സര്‍ക്കാരിനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്.


വിട്ടയച്ചവരുടെ വിവരങ്ങള്‍ ആറുമാസത്തിനകം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

അര്‍ഹതയില്ലാത്തവര്‍ മോചിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ബാക്കിയുള്ള ശിക്ഷാകാലവധി കൂടി ജയിലില്‍ കഴിയണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.


ബി.ജെ.പി പ്രവര്‍ത്തകനായ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ 20പേരും വിട്ടയച്ചവരില്‍ ഉള്‍പ്പെടുന്നു.
തടവുകാരുടെ കാര്യത്തില്‍ അസാധാരണ കാരണങ്ങളുണ്ടെങ്കില്‍ പരിശോധിച്ച ശേഷം വിട്ടയക്കാവുന്നതാണ്. മതിയായ കാരണങ്ങള്‍ പരിശോധിച്ചായിരിക്കണം ശിക്ഷായിളവ് അനുവദിക്കാവൂവെന്നും കോടതി വ്യക്തമാക്കി.
2011 ലെ സര്‍ക്കാരിന്റെ ശുപാര്‍ശക്ക് അംഗീകാരം നല്‍കിയ ഗവര്‍ണര്‍ സമൂഹത്തിനും ഇരകള്‍ക്കും കുടുംബത്തിനുമുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും കോടതി വ്യക്തമാക്കി.


കൊലപാതക കേസിലെ പ്രതിയായ പിതാവിന് 16 വര്‍ഷം കഴിഞ്ഞിട്ടും ശിക്ഷായിളവു ലഭിക്കാത്ത നടപടി ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് എബ്രഹാം മാത്യു എന്നിവരടങ്ങിയ ഫുള്‍ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജിന്‍സി, പി.ഡി ജോസഫ്, സാനി ഫ്രാന്‍സിസ് എന്നിവരാണ് വിവിധ കേസുകളിലെ ഹരജിക്കാര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago