കമ്മിഷണര്‍ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്: പൊലിസുകാരനെതിരേ നടപടി ഉടന്‍
കോഴിക്കോട്: ഹര്‍ത്താല്‍ നേരിടുന്നതില്‍ കോഴിക്കോട് കമ്മിഷണര്‍ക്ക് വീഴ്ചപറ്റിയെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൊലിസുകാരന് ഉമേഷ് വള്ളിക്കുന്നിനെതിരേ വകുപ്പുതല നടപടി ഉടന്‍. പോസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ ഡിവൈ.എസ്.പി ബിജു കെ.സ്റ്റീഫന്‍ ഉമേഷിന്റെ വിശദീകരണം തേടി. വിളിച്ചുവരുത്തി മൊഴിയെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് എസ്.പിക്ക് ഇന്നലെ തന്നെ റിപ്പോര്‍ട്ട് നല്കി. ഇതു പരിശോധിച്ചാകും നടപടി. ഹര്‍ത്താലിലെ സംഘര്‍ഷം തടയുന്നതില്‍ കമ്മിഷണര്‍ക്ക് വീഴ്ചപറ്റിയെന്നതില് പൊലിസിലും രണ്ടഭിപ്രായമുണ്ടായിരുന്നു.
വിഷയം ഗൗരവമായി കണ്ട ആഭ്യന്തര വകുപ്പ് തൊട്ടുപിന്നാലെ കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണറെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. സഞ്ജയ് കുമാര്‍ ഗുരുദീനെയാണ് പുതിയ കമ്മിഷണറായി നിയമിച്ചത്. മിഠായിത്തെരുവില്‍ സംഘ്പരിവാറുകാര്‍ അഴിഞ്ഞാടിയതിനുപിന്നില് ജില്ലാ പൊലിസ് മേധാവിയുടെ വീഴ്ചയാണെന്നായിരുന്നു ഉമേഷിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."