HOME
DETAILS
MAL
പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിച്ച സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി
backup
February 25 2017 | 22:02 PM
വടകര: രാത്രികാലങ്ങളില്‍ പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിച്ച ആറു സ്ഥാപനങ്ങളില്‍ നിന്നു പിഴ ഈടാക്കി. കോണ്‍വെന്റ് റോഡിലെ സന ഫാഷന്‍ ജ്വല്ലറി, ഗോള്‍ഡ് സിറ്റി, ന്യൂ എം.കെ സ്റ്റോഴ്സ്, റോയല്‍ ഗോള്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡിലെ ഫുട്മഹല്, ഒയാസിസ് ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിച്ചതിന് നോട്ടിസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തത്. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ് മാലിന്യം കണ്ടെത്തിയത്. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ഷജില്‍ കുമാര്‍, ജെ.എച്ച്.ഐ ടി.പി ബിജു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."