ടി.പി സ്മാരക ഉത്തര കേരള വോളി ഫെസ്റ്റ് ഇന്നു മുതല്‍
വടകര: ടി.പി ചന്ദ്രശേഖരന്റെ സ്മരണയില്‍ നാളെ മുതല്‍ മാര്‍ച്ച് ഒന്നു വരെ ഓര്‍ക്കാട്ടേരി ചന്ത മൈതാനിയില്‍ ഉത്തരകേരള വോളി ഫെസ്റ്റ് നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിനൊപ്പം തന്നെ കളിയുടെയും കലയുടെയും സന്നദ്ധ സാമൂഹ്യ ദൗത്യങ്ങളുടെയുമെല്ലാം സംഘാടകനായിരുന്ന ടി.പിയുടെ രാഷ്ട്രീയത്തിനു ശ്രദ്ധാജ്ഞലിയായാണ് അഞ്ചാം രക്തസാക്ഷി വാര്‍ഷികത്തില്‍ വോളി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
വോളി ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം 26നു വൈകിട്ട് ആറിനു മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി നിര്‍വഹിക്കും. സി.കെ നാണു എം.എല്‍.എയുടെ അധ്യക്ഷതയില്‍ എം.എല്‍.എമാരായ ഇ.കെ വിജയന്‍, പാറക്കല്‍ അബ്ദുല്ല, ജില്ലാ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ സംബന്ധിക്കും.
ഞേറലാട്ട് രവീന്ദ്രന്‍ ചെയര്‍മാനും ഇ.പി രാജേഷ് ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ക്രസന്റ് അബ്ദുല്ല ഹാജി, ഇ. രാധാകൃഷ്ണന്‍, എം.കെ ബാബു, ടി.കെ സിബി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."