HOME
DETAILS

എഴുപതാം പിറന്നാളില്‍ അനിയന്‍ മാരാര്‍ക്ക് വീരശൃംഖല

  
backup
June 12 2016 | 21:06 PM

%e0%b4%8e%e0%b4%b4%e0%b5%81%e0%b4%aa%e0%b4%a4%e0%b4%be%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%bf

തൃശൂര്‍: അറുപതു വര്‍ഷം നീണ്ട മേളപ്പെരുക്കത്തിന്റെ പരിപൂര്‍ണതയില്‍ മേളപ്രമാണി കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്ക് സപ്തതി. 17-ാം വയസില്‍ പാറമേക്കാവ് വിഭാഗത്തിന്റെ മേളനിരയില്‍ എത്തിയ കിഴക്കൂട്ട് നാരായണന്‍ എന്ന അനിയന്‍ മാരാര്‍ തന്റെ ധന്യജീവിതം മേളപ്പെരുക്കത്തില്‍ ലയിപ്പിക്കുകയായിരുന്നു. സപ്തയില്‍ എത്തുന്ന മുഹൂര്‍ത്തത്തില്‍ തന്നെ മേളകലാരംഗ രംഗപ്രവേശനത്തിന്റെ ഷഷ്ഠിപൂര്‍ത്തിയും ആഘോഷിക്കാനുള്ള അപൂര്‍വ്വ നിയോഗമാണ് അനിയന്‍ മാരാരെ തേടിയെത്തിയിരിക്കുന്നത്. കലോപാസനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചു എന്നുള്ള പ്രയോഗം ഈ മേളപ്രമാണിക്ക് തീര്‍ത്തും അനുയോജ്യം.
 തിരുവമ്പാടി കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടന്ന സപ്തതി ആഘോഷങ്ങളില്‍ ഒരു നാടു മുഴുവന്‍ അദ്ദേഹത്തിന് ആശംസകള്‍ നേരാനെത്തി. ഏറെ ആദരവോടെയും സ്വതസിദ്ധമായ വിനയത്തോടെയും മേളപ്രമാണി ഏവരേയും സ്വീകരിച്ചു. വാദ്യവിദ്യയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഈ കലോപാസകന് അര്‍ഹതയുടെ അംഗീകാരമാണ് വീരശ്യംഖല. കലാമണ്ഡലം ഗോപിയാശാനാണ് അനിയന്‍ മാരാരെ വീരശ്യംഖല അണിയിച്ചത്.
അനിയന്‍മാരാരുടെ കലാജീവിതത്തെ വിജയസോപാനത്തില്‍ എത്തിച്ച സഹയാത്രികരായ പരിയാരത്ത് ഉണ്ണിമാരാര്‍, പഴോര് ഗോവിന്ദന്‍കുട്ടി നായര്‍, പരിയാരത്ത് നാരായണ മാരാര്‍, പതിയാന ഉണ്ണികൃഷ്ണന്‍ നായര്‍, കല്ലാറ്റ് ബാലകൃഷ്ണ കുറുപ്പ്, വെളപ്പായ ഉണ്ണിനായര്‍, ഈച്ചരത്ത് മാധവന്‍ നായര്‍, രാമാട്ട് നാരായണന്‍ നായര്‍, കേളത്ത് അരവിന്ദാക്ഷമാരാര്‍ എന്നിവരെ ആദരിച്ചു.
ആദരസമ്മേളനം ആവണപറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പ്രഫ.ജോര്‍ജ്ജ്.എസ്.പോള്‍ അധ്യക്ഷനായി. കോരമ്പത്ത് ഗോപിനാഥന്‍ ആദരണീയരെ പരിചയപ്പെടുത്തി.തേറമ്പില്‍ രാമകൃഷ്ണന്‍ ഷാള്‍ അണിയിച്ചു. പെരുവനം കുട്ടന്‍മാരാര്‍ നയിച്ച പാണ്ടിമേളത്തിനുശേഷം തിരുവമ്പാടി ക്ഷേത്രഗോപുരത്തില്‍ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ അനിയന്‍ മാരാരെ സദസിലേയ്ക്ക് ആനയിച്ചു.
തുടര്‍ന്ന് നടന്ന വീരശ്യംഖല സമര്‍പ്പണം സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. സി.എന്‍ ജയദേവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. എസ്.എന്‍ സ്വാമി, പെരുവനം കുട്ടന്‍മാരാര്‍ പൊന്നാട അണിയിച്ചു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പുഷ്പ കിരീടധാരണവും അന്നമനട പരമേശ്വരമാരാര്‍ ചന്ദനഹാര സമര്‍പ്പണവും നടത്തി. ടി.എ സുന്ദര്‍മേനോന്‍ മംഗളപത്രം സമര്‍പ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago