HOME
DETAILS
MAL
ഇസ്‌റാഈൽ പാസ്‌പോർട്ടുമായി പ്രവേശനം അസാധ്യമെന്ന് സഊദി
backup
January 29 2020 | 03:01 AM
റിയാദ്: ഇസ്‌റാഈലിനോടുള്ള സഊദി നിലപാടിൽ യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ലെന്ന് സഊദി അറേബ്യാ. ചില മാന ദണ്ഡങ്ങളോടെ തങ്ങളുടെ പൗരന്മാർക്ക് സഊദി അറേബ്യാ സന്ദർശിക്കാൻ അനുവാദം ലഭിച്ചെന്ന വാർത്തയോട് പ്രതികരിക്കവേ സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്‌റാഈലി പൗരന്മാർക്ക് സഊദി അറേബ്യാ സന്ദർശനം അസാധ്യമാണ്. തങ്ങളുടെ നിലപാടിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്‌റാഈലിനോടുള്ള സഊദി നിലപാട് ദൃഢതയുള്ളതും സുവ്യക്തവുമാണ്. ഇസ്‌റാഈലി പാസ്‌പോർട്ടുമായി സഊദിയിലേക്ക് പ്രവേശനം അസാധ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഇത്തരക്കാർക്ക് പ്രവേശനം അനുവദിക്കില്ല. പ്രിൻസ് ഫർഹാൻ വ്യക്തമാക്കി. ഞായറാഴ്ചയാണ് ഇസ്‌റാഈൽ വിദേശ കാര്യ മന്ത്രി പൗരന്മാർക്ക് സഊദി സന്ദർശിക്കാമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. സഊദിയിലേക്ക് മതപരമായതോ വാണിജ്യ പരമായതോ ആയ കാര്യങ്ങൾക്ക് സന്ദർശനം നടത്താമെന്നായിരുന്നു ഇസ്‌റാഈൽ വാദം.
ഇതുവരെ സഊദി സന്ദർശനത്തിന് ഇസ്‌റാഈലിലെ മുസ്‌ലിം വിഭാഗങ്ങൾക്കോ ജൂതർക്കോ സഊദി സന്ദർശനത്തിനുള്ള അനുമതി ഇസ്‌റാഈലും നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവർക്ക് സഊദി സന്ദർശിക്കാമെന്ന തീരുമാനത്തിൽ വിദേശ കാര്യ മന്ത്രി ഏരിയ ദരി ഒപ്പിട്ടത്. എന്നാൽ, തങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും ഇസ്‌റാഈൽ പൗരന്മാർക്ക് സഊദി സന്ദർശനം സാധ്യല്ലെന്നുമാണ് സഊദി തിരിച്ചടിച്ചത്. ഡൊണാൾഡ് ട്രംപിന്റെ മധ്യേഷ്യൻ സമാധാന കരാർ പ്രഖ്യാപിക്കാനിരിക്കെയാണ് ഇസ്‌റാഈലിന്റെ നിലപാട് മാറ്റം. കരാർ പ്രഖ്യാപനം ഏത് രീതിയിലായിരിക്കുമെന്ന് ഉറ്റു നോക്കുകയാണ് ലോകം. പുതിയ സമാധാന പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന ഫലസ്തീൻ നിലപാടിനൊപ്പമാണ് അറബ് ലോകവും. എന്നാൽ, തങ്ങളുമായി ബന്ധമുള്ള അറബ് സൗഹൃദ രാജ്യങ്ങളെ അനുനയിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നീക്കമാരംഭിച്ചതായും റിപ്പോർട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."