വികസനം താഴെതട്ടില്‍നിന്നും തുടങ്ങണം: മന്ത്രി വി.എസ് സുനില്‍ കുമാര്‍
തൃശൂര്‍: റേഷന്‍ കാര്‍ഡ് മാത്രമുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക എന്ന നയം കൂടുതല്‍ സുതാര്യവല്‍കരിക്കുമെന്ന് കൃഷി വകുപ്പു മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു.യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതെ പാതയോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വികസനം എന്നത് താഴേത്തട്ടില്‍നിന്നുതന്നെ തുടങ്ങേണ്ടതുണ്ടെന്നും കൃഷിവകുപ്പു മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി.
ആനുകൂല്യം ലഭിക്കണമെങ്കില്‍ റേഷന്‍കാര്‍ഡ് നിര്‍ബന്ധമാണ്. റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും അര്‍ഹതയ്ക്കനിസരിച്ച് ലഭിക്കാനുള്ള വ്യവസ്ഥയും നിയമപരിരക്ഷയും നിലവിലുണ്ട്. എന്നാല്‍ കാര്‍ഡ് ഇല്ലാത്തവരും വോട്ടില്ലാത്തവരും സമൂഹത്തില്‍ ഉണ്ടെന്ന് ഓര്‍ക്കണമെന്നും മന്ത്രി സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ കാനാട്ടുകര സേവ സദനത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. സാമൂഹ്യമായും സാമ്പത്തികമായും പാര്‍ശ്വവത്കരിക്കപ്പെട്ട പെണ്‍കുട്ടികളുടെ ആശാകേന്ദ്രമാണ് ഒരു നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള സേവാസദനം. സേവാസദനം പ്രസിഡന്റ് കെ.കെ. മേനോന്‍ അധ്യക്ഷനായി.
മേയര്‍ അജിത ജയരാജന്‍, കല്യാണ്‍ ഗ്രൂപ്പ് സാരഥികളായ ടി.എസ്. കല്യാണരാമന്‍, ടി.എസ്. പട്ടാഭിരാമന്‍, പത്മശ്രീ സുന്ദര്‍മേനോന്‍, പുറനാട്ടുകര ശ്രീരാകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ, മുന്‍ എം.എല്‍.എ. തേറമ്പില്‍ രാമകൃഷ്ണന്‍, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫിസര്‍ പ്രദീപന്‍ കെ.ആര്‍, കൗണ്‍സിലര്‍മാരായ സുനിതാ വിനോദ്, വി. രാവുണ്ണി, സേവാസദനം സെക്രട്ടറി ടി.കെ. ഇന്ദിര, വൈസ് പ്രസിഡന്റുമാരായ വി. രാംദാസ്, എ.പി സരസ്വതി, ട്രഷറര്‍ എ.പി. ഭരത് കുമാര്‍ സംസാരിച്ചു. തുടര്‍ന്ന് സേവാസദനം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."