HOME
DETAILS
MAL
പ്രളയ സെസിനെതിരേ വ്യാപാരികള്‍
backup
January 11 2019 | 20:01 PM
കോഴിക്കോട്: ജി.എസ്.ടി നികുതിക്ക് പുറമെ ഒരു ശതമാനം പ്രളയ സെസും ഏര്‍പ്പെടുത്താന്‍ ജി.എസ്.ടി കൗണ്‍സിലിനോട് അനുവാദം വാങ്ങിയ കേരള ധനകാര്യ മന്ത്രിയുടെ നടപടിയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു.
ദുരിതാശ്വാസത്തിന് കോടിക്കണക്കിന് രൂപ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും പിരിച്ചെടുത്ത ശേഷവും രണ്ടു വര്‍ഷത്തേക്ക് 1000 കോടി രൂപ പിരിച്ചെടുക്കാന്‍ സെസ് ഏര്‍പ്പെടുത്തിയത് ന്യായീകരിക്കാനാകില്ല.
ഹര്‍ത്താലിനെതിരേ സിവില്‍ നിയമ നിര്‍മാണം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും അതിന് സര്‍ക്കാര്‍ തയാറാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 17 ന് തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സില്‍ യോഗം ചേരുമെന്നും ചെയര്മാന് ടി. നസിറുദ്ദീന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."