'വ്യക്തിപരമായി വിയോജിപ്പ്, വായിക്കുന്നത് മുഖ്യമന്ത്രിക്കു വേണ്ടി'- നയപ്രഖ്യാപനത്തിനിടെ സി.എ.എക്കെതിരായ പരാമര്‍ശം വായിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ വായിച്ചു. പ്രമേയത്തില്‍ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടായിരുന്നു വായന.
'മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് വായിക്കുന്നത്. വ്യക്തിപരമായി വിയോജിപ്പുണ്ട്'- ആരിഫ് ഖാന്‍ പറഞ്ഞു. സി.എ.എ സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പൗരത്വത്തില്‍ മതപരമായ വിവേചനം പാടില്ലെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിലെ പരാമര്‍ശം. ഈ സഭ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കി. ആര്‍ട്ടിക്കിള്‍ 131 പ്രകാരം സുപ്രിം കോടതിയെ സമീപിച്ചെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ നേരത്തെ പ്രതിപക്ഷം തടയുകയുണ്ടായി. 10 മിനിട്ടോളം ഗവര്‍ണര്‍ക്ക് ഡയസിലേക്ക് പ്രവേശിക്കാനായില്ല. പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
#WATCH Kerala Governor in state assembly: I'm going to read this para (against CAA) because CM wants me to read this, although I hold the view this doesn't come under policy or programme. CM has said this is the view of government, & to honor his wish I'm going to read this para. pic.twitter.com/ciCLwKac3t
— ANI (@ANI) January 29, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."