HOME
DETAILS
MAL
നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ഹരജി സുപ്രിം കോടതി തള്ളി
backup
January 29 2020 | 06:01 AM
ന്യൂഡല്‍ഹി: ദയാഹരജി നിരാകരിച്ച രാഷ്ട്രപതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ് നല്കിയ ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് ആര് ഭാനുമതിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് മുകേഷ് സിങ്ങിന്റെ ഹരജി തള്ളിയത്. ഹരജിയില്‍ ചൊവ്വാഴ്ച വാദംകേട്ട സുപ്രിംകോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു.
ജയിലില്‍ പീഡനം നേരിട്ടുവെന്നത് ദയാഹരജിയിലെ തീരുമാനം പുനഃപരിശോധിക്കാനുള്ള കാരണമല്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.
ജനുവരി 17നാണ് മുകേഷ് സിങ്ങിന്റെ ദയാഹരജി രാഷ്ട്രപതി തള്ളിയത്. ഫെബ്രുവരി ഒന്നിനാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ തീഹാര്‍ ജയിലില്‍ നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."