അമ്പംകുന്ന് കോയാക്ക ഫണ്ടില്‍ 45ാമത് നേര്‍ച്ചക്ക് നാളെ തുടക്കം
മണ്ണാര്‍ക്കാട്: അമ്പംകുന്ന് കോയാക്ക ഫണ്ടിന്റെ 45ാമത് നേര്‍ച്ചാഘോഷ പരിപാടി നാളെ തുടങ്ങും. മാര്‍ച്ച് ഒന്നു വരെയാണ് നേര്‍ച്ച. നാളെ പുലര്‍ച്ചെ ആറിന് കോയാക്ക ഫണ്ട് ജനറല്‍ സെക്രട്ടറി മുബാറക് അമ്പംകുന്ന് നേതൃത്വം നല്കുന്ന ദിക്ര് സ്വലാത്ത് മജ്ലിസോടെയാണ് നേര്‍ച്ചക്ക് തുടക്കമാകുക.
തുടര്‍ന്ന് 24 മണിക്കൂറും ദിക്ര് സ്വലാത്ത് മജ്ലിസും ഖുര്‍ആന്‍ പാരായണവും നടക്കും. ദിക്ര് സ്വലാത്ത് മജ്ലിസിനും ദുആ സംഗമത്തിനും ഹാഫിള് ഷഫീഖ് സഖാഫി കണ്ണൂര്‍, ഹംസ മുസ്ലിയാര് ആനമൂളി, മജീദ് മുസ്ലിയാര് കൂടല്ലൂര്‍, സെയ്തലവി മുസ്ലിയാര് കുമ്പിടി, മുബാറക് അമ്പംകുന്ന്, മുജീബ് അമ്പംകുന്ന്, നൂറുദ്ദീന്കൈപ്പുറം, ഷാഹുല്‍ ഹമീദ് അമ്പംകുന്ന് എന്നിവര്‍ നേതൃത്വം നല്‍കും. 28ന് വൈകീട്ട് ആറിന് വിവിധ മത രാഷ്ട്രീയ-സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന ജനമൈത്രി സെമിനാര്‍ നടക്കും. എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് ഒന്നിന് രാവിലെ എട്ടിന് പതാക ഉയര്‍ത്തും. തുടര്‍ന്ന് പുലര്‍ച്ചെ നാലിന് പാവപ്പെട്ട അന്പതില്പരം കുട്ടികള്‍ക്ക് സൗജന്യ സുന്നത്ത് ക്യാംപ് ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."