സി.എ.എക്കെതിരെ പ്രസംഗിച്ചു; ഡോ. കഫീല്‍ ഖാനെ യോഗി പൊലിസ് അറസ്റ്റ് ചെയ്തു
മുംബൈ: പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഡോ. കഫീല്‍ ഖാനെ യു.പി പൊലിസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 12ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് നടപടി. പ്രസംഗം പ്രകോപനപരമാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.മുംബൈയിലെത്തിയാണ് ഉത്തര്‍ പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 60 ഓളം കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടര്‍ന്നാണ് ഡോ. കഫീല്‍ ഖാനെ രാജ്യം അറിഞ്ഞത്. അന്ന് സ്വന്തം നിലയ്ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ചാണ് അദ്ദേഹം രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ സംഭവത്തിന് പിന്നാലെ കഫീല്‍ ഖാന് സസ്പെന്‍ഷനിലായി. മാത്രമല്ല അദ്ദേഹം ഒമ്പത് മാസത്തോളമാണ് ജയിലില്‍ കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."